ഹരിഹരൻ ചിത്രമായ മയൂഖത്തിലൂടെയാണ് മലയാള സിനിമാ ലോകത്തിലേക്കെത്തിയ താരംമാണ് മമ്ത മോഹൻദാസ്. 2003 വർഷത്തിലാണ് താരം അഭിനയലോകത്ത് വളരെ സജീവമായത്. 2006 വർഷത്തിൽ ബസ്സ് കണ്ടക്ടർ,അത്ഭുതം,ലങ്ക,ബാബ കൈല്യാണി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ തന്നെ സ്ഥാനം നേടി.മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ബിഗ് ബി എന്ന മലയാള ചിത്രത്തിലും വരെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

ഇപ്പോളിതാ നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹാര്‍ലി ഡേവിഡ്സണ്‍ സ്പോട്ട്സ്റ്റര്‍ ഓടിച്ചാണ് ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്ന് മമ്ത തെളിയിച്ചത്.

സിനിമാ രംഗത്ത് എത്തുന്നതിന് മുന്‍പ് തന്നെ ബെംഗളൂരുവിലെ വീഥികളിലൂടെ ധാരാളം ബൈക്ക് ഓടിച്ചിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീ ഡിയോയില്‍ പറയുന്നു. പതിനഞ്ചു വര്‍ഷത്തിന് ശേഷവും താന്‍ ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും താരം കുറിക്കുന്നു.ഹാര്‍ലി ഡേവിഡ്സണ്‍ സ്പോട്സ്റ്റര്‍ 48 എന്ന ബൈക്കാണ് മമ്ത ഓടിക്കുന്നത്. 1202 സിസി എന്‍ജിന്‍ഉപയോഗിക്കുന്ന ബൈക്കിന് 96 എന്‍എം ടോര്‍ക്കുണ്ട്. ഏകദേശം പത്തുലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.