നോ ഹലാൽ ബോർഡ് വച്ചതിന് ജിഹാദികൾ ആക്രമിച്ചു എന്ന് വ്യാജ പ്രചാരണം നടത്തിയ കേസിൽ തുഷാരയും കൂട്ടരും അറസ്റ്റിൽ . ഹോട്ടല്‍ നടത്തിയിരുന്ന തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളുമാണ്  അറസ്റ്റിലായത്.ഇന്ന് പുലർച്ചയോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് .പാലക്കാട് ഒളിവിൽ കഴിയവെയാണ് പോലീസ് ഇവരെ പിടികൂടിയിരിക്കുന്നത് .

ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിനും , പ്രശ്നത്തെ വർഗീയ വത്കരിക്കാനും ശ്രമിച്ചതിന്  തുഷാരയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും മറ്റുള്ളവര്‍ക്കെതിരെ വധശ്രമത്തിനുമാണ് കേസ് എടുത്തിരിക്കുന്നത് .കൂടാതെ മോഷണം അടക്കമുള്ള കേസുകളും ഇവർക്കെതിരെ ചാർത്തിയിട്ടുണ്ട് .

രണ്ടു കടക്കാർ തമ്മിലുണ്ടായ തർക്കമായിരുന്നു അവിടെ നടന്നത് .കൂടാതെ തുഷാരയും കൂട്ടരും ചേർന്ന് രണ്ടു യുവാക്കളെ വെട്ടി പരിക്കേൽപ്പിക്കാനും ശ്രമിച്ചിരുന്നു .എന്നാൽ തുഷാര ആശുപത്രിയിൽ വെച്ച് ഫേസ്ബുക്കിലിട്ട ലൈവിൽ പറഞ്ഞത്  ജിഹാദികളുടെ ആക്രമണത്തിൽ തനിക്ക് പരിക്കേറ്റു എന്നായിരുന്നു .നോ ഹലാൽ ബോർഡ് വെച്ചതിന് തന്നെ മർദിച്ചു എന്നുമായിരുന്നു .എന്നാൽ  ഇതെല്ലം നുണക്കഥയാണെന്ന് പോലീസ് കണ്ടത്തുകയായിരുന്നു .തുടർന്ന് തുഷാരയും അജിത്തും ഒളിവിലായിരുന്നു .

കെട്ടിടത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവം മറച്ചുവെച്ച് മനപൂര്‍വം വർഗീയ വത്കരിക്കാൻ ശ്രമിച്ചു എന്നതിന്റെ പേരിലാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത് .തുഷാര ഫേസ്ബുക്കിലിട്ട വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരായിരുന്നു തുഷാരക്ക് പിന്തുണയുമായെത്തിയത് എന്നാൽ ഇവരെയെല്ലാം വളരെ വിതക്തമായി തന്നെ  പറ്റിക്കുകയായിരുന്നു തുഷാര .