മലയാള സിനിമയിലെ നടനായും സംവിധായകനുമായി പ്രേക്ഷകർക്ക്‌ സുപരിചിതൻ ആണ് ജോണി ആന്റണി. ഈ അടുത്തിറങ്ങിയ സിനിമകളിൽ ജോണി ആന്റണി നടനായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ഹൃദയം എന്ന സിനിമയിലും, മോഹൻലാൽ നായകനായ ആറാട്ടു സിനിമയിലും താരം അഭിനയിച്ചു.ഇപ്പോൾ നടൻ എന്ന നിലയിൽ ആണ് ജോണി ആന്റണിയെ കൂടുതൽ പ്രേക്ഷകർക്ക്‌ സുപരിചിതം. ഇപ്പോൾ തന്റെ സിനിമ വിശേഷങ്ങൾ പങ്കു വെക്കുകയാണ് ജോണി ആന്റണി.

ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.സിനിമയിൽ തമാശ കൈകാര്യം ചെയ്യുമ്പോൾ ആണ് കൂടുതൽ ബുദ്ധിമുട്ടെന്നും എന്നാൽ ഹാസ്യവേഷം ചെയ്യുമ്പോളാണ് പ്രേക്ഷകർക്ക്‌ കൂടുതൽ ഇഷ്ട്ടം എന്നും ജോണി ആന്റണി പറയുന്നു. വിജയ രാഘവൻ തന്നോട് സിനിമ സംവിധാനം ചെയ്‌യരുതെന്നും പറഞ്ഞിട്ടുണ്ട് എന്ന് ജോണി ആന്റണി പറയുന്നു.

സംവിധാനത്തേക്കാൾ കൂടുതൽ ഇപ്പോൾ തനിക്കു നടൻ ആകുന്നതാണ് ഇഷ്ട്ടം എന്നും താരം പറയുന്നു. തോപ്പിൽ ജോപ്പൻ ,ഭയ്യാ ഭയ്യാ , താപ്പാന, മാസ്റ്റേഴ്സ്, ഈ പട്ടണത്തിൽ ഭൂതം ,സി ഐ ഡി മൂസ ,തുറുപ്പു ഗുലാൻ , ഇൻസ്‌പെക്ടർ ഗരുഡ എന്നി സിനിമകൾ സംവിധാനം ചെയ്യ്തത് ജോണി ആന്റണി ആയിരുന്നു. ശിക്കാരി ശംഭു, തട്ടുമ്പുറത്തു അച്യുതൻ , ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, അയപ്പനും ,കോശിയും അങ്ങനെ നിരവധി സിനിമകളിൽ നടനായും താരം അഭിനയിച്ചു.