മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ‘സി ബി ഐ 5 ദി ബ്രെയിൻ’ റിലീസിനെ ഒരുങ്ങുകയാണ്. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില് ഫസ്റ്റ് ലുക്ക് ലോഞ്ച് മോഷൻ പോസ്റ്റർ, ചില ലൊക്കേഷൻ ഫോട്ടോസും ഇതിനു മുൻപ് സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് , ഈ പോസ്റ്ററുകൾ മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയിൽ ഷെയർ ചെയ്യ്തത്.


കഴിഞ്ഞ ദിവസം അദ്ദേഹം പങ്കു വെച്ച സേതുരാമയ്യർ ലുക്കിൽ ഉള്ള പോസ്റ്റർ ഇപ്പോൾ വൻ ഹിറ്റാണ്. സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസറുടെ, പോസിൽ ആണ് ഈ പോസ്റ്ററിൽ മമ്മൂട്ടിയെ കാണാൻ സാധിക്കുക. കൈ പുറകിൽ കെട്ടി, കുറിയും തൊട്ടു നടന്നു വരുന്ന സേതുരാമയ്യരെ ഒരിക്കൽ കൂടെ വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇത് ഈ ചിത്രത്തിന്റെ അവസാന ഭാഗം ആയിരിക്കും എന്നാണ് സൂചന .

പോസ്റ്ററിൽ കൊടുത്തിരിക്കുന്നത് ‘ദി ബ്രെയിൻ ഈസ് ബാക്’ എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ക്യാപ്‌ഷൻ. കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചത് എസ് എൻ സ്വാമി ആണ്. സംവിധായകൻ കെ മധുവും,സ്വര്ഗ ചിത്ര അപ്പച്ചനും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ക്യാമറ മാൻ അഖിൽ ജോർജ് ആണ്. സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്,രഞ്ജിപണിക്കർ എന്നിവരാണ് മറ്റു അഭിനേതാക്കൾ .