Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘ദേഹത്തു തൊടില്ല’ ദയവായി എന്നിൽ നിന്ന് അകന്നു നിൽക്കൂ ‘ ; മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി 

താൻ ഒരു അച്ഛന്റെ വാത്സല്യത്തോടെയാണ് തലോടിയത് എന്നതായിരുന്നു സംഭവത്തെ കുറിച്ച് വിശദീകരിച്ച് സുരേഷ് ​ഗോപി പറഞ്ഞത്. എന്നാൽ നടൻ മാപ്പ് പറഞ്ഞതായി തോന്നിയില്ലെന്നും ഒരു വിശദീകരണം നൽകിയതായാണ് തോന്നിയതെന്നുമാണ് പരാതിക്കാരി പറഞ്ഞത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞ് നിൽക്കുകയാണ് നടനും രാഷ്ട്രീയപ്രവർത്തകനുമെല്ലമായ സുരേഷ് ​ഗോപി. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടത്തിലുണ്ടായിരുന്ന ഒരു മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന ആരോപണമാണ് സുരേഷ് ​ഗോപിയെ പുതിയ വിവാദത്തിലേക്ക് എത്തിച്ചത്. വിവാദ സംഭവങ്ങൾക്ക് ശേഷം ഇപ്പോഴിതാ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സുരേഷ് ​ഗോപിയുടെ വാക്കുകളാണ് വൈറലാകുന്നത്. കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നടന്ന ഒരു പൊതു പരിപാടിയിൽ മുഖ്യാതിഥി സുരേഷ് ​ഗോപിയായിരുന്നു. മടങ്ങും വഴി സുരേഷ് ​ഗോപിയുടെ ബൈറ്റ് എടുക്കാനും ദൃശ്യങ്ങൾ പകർത്താനും മാധ്യമങ്ങൾ അടുത്ത് കൂടി. നടന്നു നീങ്ങവെ തന്റെ അടുത്തേക്ക് എത്തി മൈക്ക് നീട്ടിയ മാധ്യമങ്ങളോട് ‘നോ ബോഡി ടച്ചിങ്… പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. മാത്രമല്ല ഒന്നും സംസാരിക്കാനും തയ്യാറായില്ല. ‘വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി… വഴി തടയരുത്.

മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’, എന്നാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സുരേഷ് ഗോപി പറഞ്ഞത്. വീഡിയോ വൈറലായതോടെ സുരേഷ് ​ഗോപിയെ അനുകൂലിക്കുന്നവരും അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ തെറ്റ് കാണാത്തവരും കമന്റുകളുമായി എത്തി. ഇതാണ് സർ കറക്റ്റ് സമീപനം. സാറിനെ തടയാൻ ശ്രമിച്ചാൽ കേസ് കൊടുക്കുമെന്ന് തന്നെ പറയണം, ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം, ഇതാണ് പ്രതികരണം….ഇതാണ് അന്തസ്, ഇങ്ങനെ തന്നെയാണ് ഇവരോടൊക്കെ പ്രതികരിക്കേണ്ടത്, ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും അറയ്ക്കും…നല്ലത് സുരേഷേട്ടാ… എന്നെല്ലാമാണ് സുരേഷ് ​ഗോപിയെ പിന്തുണച്ച് വന്ന കമന്റുകൾ. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേ​ഷ് ​ഗോപി കൈ വെച്ചപ്പോൾ ഉടൻ തന്നെ ആ മാധ്യമ പ്രവർത്തക പിന്നിലേക്ക് ഒഴിഞ്ഞ് മാറി. എന്നാൽ സുരേഷ് ​ഗോപി വീണ്ടും അതുതന്നെ ആവർത്തിച്ചു. വീഡിയോ വലിയ ചർച്ചകൾക്ക് കാരണമായപ്പോൾ നിരവധി പേർ സുരേഷ് ​ഗോപിക്ക് എതിരെ രം​ഗത്ത് എത്തി. തുടർന്ന് സുരേഷ് ​ഗോപി മാപ്പ് പറഞ്ഞ് എത്തി. താൻ ഒരു അച്ഛന്റെ വാത്സല്യത്തോടെയാണ് തലോടിയത് എന്നതായിരുന്നു സംഭവത്തെ കുറിച്ച് വിശദീകരിച്ച് സുരേഷ് ​ഗോപി പറഞ്ഞത്. എന്നാൽ നടൻ മാപ്പ് പറഞ്ഞതായി തോന്നിയില്ലെന്നും ഒരു വിശദീകരണം നൽകിയതായാണ് തോന്നിയതെന്നുമാണ് പരാതിക്കാരി പറഞ്ഞത്. സുരേഷ് ​ഗോപിയാണ് എതിർപക്ഷത്ത് എന്നതുകൊണ്ട് തന്നെ ഒട്ടുമിക്ക സോഷ്യൽമീഡിയ പോസ്റ്റുകളും സുരേഷ് ​ഗോപിയെ അനുകൂലിച്ചുള്ളതാണ്. മാധ്യമപ്രവർത്തക മനപൂർവം സുരേഷ് ​ഗോപിയെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിലും താരത്തെ അനുകൂലിക്കുന്നവർ കുറിക്കുന്നുണ്ട്. അതേസമയം മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ മാധ്യമപ്രവർത്തക പൊലീസിന് മൊഴി നൽകി.

കോഴിക്കോട് നടക്കാവ് പൊലീസാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തിന ശേഷം സ്റ്റേഷനിൽ ഹാജരാകാൻ സുരേഷ് ഗോപിക്ക് നോട്ടീസ് അയയ്ക്കും. വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിവാദ സംഭവമുണ്ടായത്. സംഭവം തനിക്ക് കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും ഇത്തരം അനുഭവം ആർക്കും ഇനി ഉണ്ടാകാതിരിക്കാനാണ് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും മാധ്യമപ്രവർത്തക പറഞ്ഞിരുന്നു. അതേസമയം ​ഗരുഡനാണ് സുരേഷ് ​ഗോപിയുടെ റിലീസ് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ബിജു മേനോൻ, അഭിരാമി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ സിനിമയിൽ ചെയ്യുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നടനും ബിജെപി എം പിയുമായ  ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ    കമൽ. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്ന സുരേഷ് ഗോപിയെ ഓർത്ത് ലജ്ജയുണ്ടെന്ന് സംവിധായകൻ കമൽ. ബ്രാഹ്മണനായി പുനർജനിക്കണമെന്ന്...

സിനിമ വാർത്തകൾ

സിനിമാപ്രേമികള്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. എന്നാല്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്നും ട്രോളുകളില്‍ നിറയാറുണ്ട്. സുരേഷ് ​ഗോപി നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ പലപ്പോഴും വാർത്തകളിൽ...

സിനിമ വാർത്തകൾ

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ജയരാജു൦ ,കളിയാട്ടം എന്ന ക്ലാസിക്കൽ ചിത്രത്തിന്റെ നായകനായ സുരേഷ് ഗോപിയും വീണ്ടും ഒരു പുതിയ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒടുവിൽ...

സിനിമ വാർത്തകൾ

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന അമ്പലമാണ് തിരുവനന്തപുരം ആറ്റുകാൽ ദേവി ക്ഷേത്രം.ശതകോടി ഭക്തജനങ്ങൾ ആണ് അമ്മയ്ക്ക്  പൊങ്കാല അർപ്പിക്കാൻ അമ്മയുടെ തിരുനടയിൽ എത്തുന്നത്.നാനാ ജാതിയിൽ പെട്ടവർ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാറുണ്ട്. പലതാരങ്ങളും തൻ്റെ തിരക്കുകൾ...

Advertisement