അടുത്തിടെ ആണ് നീരജ് മാധവൻ താൻ അച്ഛനായ കാര്യം പുറത്ത് വിട്ടത്, മകളാണ് താരത്തിന് ജനിച്ചത്, മകളുടെ ചരട് കേട്ട് ചിത്രങ്ങളും എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു, തൻറെ മകളുടെ വിശേഷങ്ങൾ താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ദീപ്തി പങ്കുവെച്ചിരിക്കുന്ന നിളയുടെയും നീരജിന്റെയും ചിത്രമാണ് വൈറലായിരിക്കുന്നത്.ചുവന്ന നിറത്തിലുള്ള ഫ്രോക്ക് ധരിച്ച് അച്ഛനോട് കിന്നാരം പറയുന്ന നിളയെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. ഈ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന് താഴെയായി നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇതിനോടകം തന്നെ എത്തിയിരിക്കുന്നത്.

2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് അഭിനയത്തിലേക്ക് ചുവടുറപ്പിക്കുന്നത്. പിന്നീട് അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കരാഹ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നീരജ് നായകനുമായി. 2017 ല്‍ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തുമായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്‍റെ ഭാര്യ. 2018 ഏപ്രില്‍ 2 ന് കോഴിക്കോട് വെച്ചായിരുന്നു വിവാഹം,

ഇരുവരുടെയും രണ്ടാം രണ്ടാം വിവാഹ വാർഷികം കഴിഞ്ഞതിനു പിന്നാലെയാണ് അച്ഛനും അമ്മയുമായ സന്തോഷം അറിയിച്ചത്, വിവാഹശേഷം ദീപ്തിക്ക് നൽകിയ സർപ്രൈസ് രണ്ടാം വിവാഹവാര്ഷികത്തോടനുബന്ധിച്ചാണ് താരം പുറത്ത് വിട്ടത്, താരത്തിന്റെ വീഡിയോ എല്ലാവരും ഏറ്റെടുത്തിരുന്നു.