യുവതാരം നിവിന്‍ പോളിയുടെ മകന്‍ ദാവീദിന്റെ ജന്മദിനമാണ് ഇന്ന്.
പിറന്നാള്‍ ദിനത്തില്‍ മകന്‍ ദാവീനുള്ള നിവിന്‍ പോളിയുടെ ആശംസയാണ് സോഷ്യലിടത്ത് നിറയുന്നത്. പിറന്നാള്‍ ആശംസയോടൊപ്പം മകന്റെ ചിത്രവും നിവിന്‍ പോളി പങ്കുവച്ചിട്ടുണ്ട്.

നിവിന്‍ പോളിയുടെയും മകന്റെയും രൂപ സാദൃശ്യമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ചെറു പുഞ്ചിരി പോലും ഒരേപോലെ ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്തായാലും നിവിന്‍ പോളിയുടെ മകന്റെ ഫോട്ടോ ഹിറ്റായിക്കഴിഞ്ഞു.

നിവിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി പോലുണ്ട് ദാവീദ് കാഴ്ചയില്‍ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ഇത് തട്ടത്തിന്‍ മറയത്തിലെ വിനോദല്ലേ? എന്നാണ് ഒരു ആരാധകന്റെ ചോദ്യം.

ജൂനിയര്‍ നിവിന്‍, കോപ്പി പേസ്റ്റ് എന്നിങ്ങനെ പോവുന്നു ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍. ‘നിവിന്‍ ചേട്ടന്‍ ഫേസ്ആപ്പ് ഉപയോഗിച്ച് കുട്ടിയായതുപോലുണ്ട്,’ എന്നാണ് മറ്റൊരാളുടെ കമന്റ്.

2010 ലാണ് നിവിനും റിന്നയും വിവാഹിതരായത്. രണ്ട് മക്കളാണ് നിവിന്‍-റിന്ന ദമ്പതികള്‍ക്ക്, മകന്‍ ദാവീദും മകള്‍ റോസ് ട്രീസയും. 2012-ലാണ് മകന്‍ ദാവീദ് ജനിച്ചത്. 2017ല്‍ റോസ് ട്രീസയും ജനിച്ചു. മക്കളുടെ മാമ്മോദീസ ചിത്രങ്ങളും ഒന്നാം ബെര്‍ത്ത് ഡേ ആഘോഷ ചിത്രങ്ങളുമൊക്കെ നിവിന്‍ പങ്കുവച്ചിട്ടുണ്ട്.

രാജീവ് രവി ചിത്രം ‘തുറമുഖം,’ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്യര്‍’ മഞ്ജു വാര്യര്‍ക്കൊപ്പം നിവിന്‍ എത്തുന്ന ‘പടവെട്ട്’ എന്നിവയാണ് റിലീസിനുള്ള നിവിന്‍ ചിത്രങ്ങള്‍. ജൂണ്‍ 10നാണ് തുറമുഖം തിയേറ്ററുകളിലെത്തുന്നത്.