നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘താര൦’ എന്ന ചിത്രത്തിന് തുടക്കം കുറിച്ച്. ചിത്രം മണാലിയിൽ ആരംഭിച്ചു കഴിഞ്ഞു. നിവിൻ പോളിയുടെ കൂടെ വിനയ് ഫോർട്ടും മറ്റൊരു പ്രധാന കഥാപാത്രവുമായി എത്തുന്നു. നിവിൻ പോളിയുടെ പ്രേമം, കനകം കാമിനി കലഹം എന്നി ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന അടുത്തു ചിത്രം ആണ് താരം. വിനയ് ഗോവിന്ദ് ആണ് ഈ ചിത്രം സംവിധനം ചെയ്യുന്നത്.
നിഖില വിമൽ, കൃഷ്ണ ശങ്കർ, കയാദു ലോഹർ, നമിത കൃഷ്ണമൂർത്തി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിവേക് രഞ്ത് താരത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. കൂടിയാണിത്. കിളി പോയി എന്ന സിനിമയുടെ സഹതിരക്കഥാകൃത്ത് ആയിരുന്നു വിവേക്.
മലയാളത്തില്‍ മരക്കാര്‍, ലൂസിഫര്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഉണ്ട ഉള്‍പ്പെടെ നൂറിലധികം സിനിമകള്‍ക്ക് സബ് ടൈറ്റിൽ ഒരുക്കിയതും രൺജിത് ആണ്. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രദീഷ് എം. വര്‍മ. സംഗീത സംവിധാനം രാഹുല്‍ രാജ്. പോളി ജൂനിയർ പിക്ച്ചേഴ്സും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമാണം.
