മലയാളിപ്രേക്ഷകർ കാത്തിരുന്ന നിവിൻ പോളിയുടെ ‘പടവെട്ട്’, ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ ഇതാ പുറത്തിറങ്ങിയിരിക്കുകയാണ്. സംഘർഷം, പോരാട്ടം, അതിജീവനം എന്നി വയിലൂടെ ചിത്രം മുന്നോട്ട് പോകുന്നതെന്ന് ട്രെയിലർ ചൂണ്ടി കാട്ടുന്നത്, വത്യസ്തതയാർന്ന ഒരു വേഷത്തിൽ ആണ് ചിത്രത്തിൽ നിവിൻ പോളി എത്തുന്നത്. തന്റെ സ്വന്തം ഗ്രമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ,പിന്നീട് ആ പ്രശ്നത്തിൽ അവരോടപ്പം പടവെട്ടുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെയാണ് നിവിൻ പോളി ഈ ചിത്രത്തിലൂടെ പ്രേക്ഷകരിൽ എത്തുന്നത്.
ഒരു നാട്ടിന്പുറക്കാരനായി ആണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തുന്നത്, ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒക്ടോബർ 21ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.ചിത്രത്തിൽ നിവിനു പുറമെ അതിഥി ബാലൻ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് അൻവർ അലി ,സംഗീതം ഒരുക്കിയത് ഗോവിന്ദ് മേനോൻ. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോൻ ആണ്.
നിവിൻ പോളിയുടെ കരിയറിലെ കരുത്താർന്ന ഒരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിൽ ചെയ്യ്തത്. സുഭാഷ് കരുണ്‍ കലാസംവിധാനവും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും ,റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു, വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.