വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമൻ സിങ് ജംവാളുമാണ് മക്കൾ.

വിവാഹത്തോടെ അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില സീരിയലുകളിൽ സജീവമായിരുന്ന നിത്യ മകൻറെ ജനനത്തോടെ ആ മേഖലയും വിട്ടു. 2018ലായിരുന്നു മകൻ നമൻ സിംഗ് ജംവാളിൻറെ ജനനം. ഫ്ലൈറ്റ് സ്റ്റുവർട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭർത്താവ്. വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂൺ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്. മകൾ നൈന വിദ്യാർത്ഥിനിയാണ്.

ഇപോഴിതാ നിത്യാ ദാസിന് ജന്മദിന ആശംസകൾ നേർന്ന് മകൾ പങ്കുവെച്ച ഫോട്ടോകളാണ് ഇപോൾ ചർച്ചയാകുന്നത്. ജന്മദിനാശംസകൾ മമ്മ. ഒരുപാട് സ്‍നേഹിക്കുന്നു. നിങ്ങൾ ഇപ്പോഴും വളരെ സുന്ദരിയാണ്, പലരും നമ്മൾ സഹോദരിമാരാണോ എന്ന് ചോദിക്കുന്നുവെന്നാണ് മകൾ നൈന എഴുതിയിരിക്കുന്നത്. നിരവധിപ്പേരാണ് നിത്യക്ക് ആശംസയുമായെത്തിയിരിക്കുന്നത്