ഇന്ന് ഖുല്ഖർ സൽമാന്റെ പിറന്നാൾ ദിനമാണ്,താരത്തിന്റെ ഈ പിറന്നാൾ ദിനത്തിൽ തനിക്ക് ദുല്ഖര് ചെയ്ത ഒരു സഹായം എല്ലാവരുമായി പങ്കുവെക്കുകയാണ് നിർമൽ പാലാഴി, 2014ൽ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ dq വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു എന്നാണ് നിർമകൾ പാലാഴി കുറിക്കുന്നത്.   നിർമൽ പാലാഴിയുടെ പോസ്റ്റ് ഇങ്ങനെ, സലാല മൊബൈൽസ്”എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു.

പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ൽ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ dq വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നാണ് നിർമൽ പാലാഴി കുറിച്ചത്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റും ലൈക്കുമായി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നിർമൽ പാലാഴിയുടെ ഈ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.