മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മകനെപോലെയാണ് നിരഞ്ജൻ നായർ. മൂന്നുമണിയിൽ എന്ന പരമ്പരയിൽ തുടങ്ങിയ പ്രയാണം, ഇപ്പോൾ രാക്കുയിൽ വരെ എത്തിനിൽക്കുകയാണ്. തന്മയത്വത്തോടുകൂടിയ അഭിനയശൈലിയാണ് നിരഞ്ജൻ എന്ന നടന്റേത്. അതുകൊണ്ടുതന്നെ നിരഞ്ജന് ആരാധകരും ഏറെയാണ്. അഭിനയത്തിൽ മാത്രമല്ല എഴുത്തിലൂടെയും പ്രേക്ഷരിലേക്ക് അതിവേഗമാണ് നിരഞ്ജൻ എത്തിയത്. സോഷ്യൽ മീഡിയകളിൽ സജീവമായ നിരഞ്ജൻ പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഇരുകൈയ്യോടെ ഏറ്റെടുത്തിരിക്കുന്നത്.
‘എല്ലാ കഥാപാത്രങ്ങളെയും എന്നാൽ ആവുംവിധം നന്നായി ചെയ്യാൻ ശ്രമിക്കാറുണ്ട്. പക്ഷെ സൂത്രപണികൾ അറിയാൻ പാടില്ലാത്ത കൊണ്ടു ഇവിടെ അധികം പിടിച്ചു നിൽക്കുമെന്ന് തോന്നുന്നില്ല. എന്നാലും അവസാനം വരെപോരാടാൻ ശ്രമിക്കും ജീവിച്ചല്ലേ പറ്റൂ’, എന്നാണ് പോസ്റ്റ്. പോസ്റ്റിനു ആണ് നിരവധി അഭിപ്രായങ്ങൾ ആരാധകർ പങ്കിടുന്നത്.
