മണിയൻപിള്ള രാജുവിന്റെ മകനും, നടനുമായ നിരഞ്ജൻ രാജു വിവാഹിതനായി, വധു പാലിയം കൊട്ടാരംത്തിലെ അംഗമായ നിരഞ്ജന ആണ്. ഇന്നു രാവിലെ  9 .15 നെ ആയിരുന്നു വിവാഹം, പാലിയം  കൊട്ടാരത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ സിനിമ താരങ്ങളായ മമ്മൂട്ടി ,ജഗദീഷ്, കുഞ്ചൻ , ജയറാം,രഞ്ജിത്ത്, ചിപ്പി, നിർമാതാവായ സുരേഷ്‌കുമാർ, സംവിധായകൻ സേതു തുടങ്ങിയവർ പങ്കെടുത്തിരുന്നു. വിവാഹ റിസ്പഷൻ  10  നെ തിരുവനന്തപുരത്തുള്ള ഹോട്ടലിൽ വെച്ച് നടത്തപെടുന്നു

പാലിയത് കുടുംബാംഗമായ  വിനോദ് ജി പിള്ളയുടയുടയും, സിന്ധു വിനോദിൻെറയും മകൾ നിരഞ്ജന ആണ്  നിരഞ്ജന്റെ വധു.  ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്ൻ  രാജു.താരത്തിന്റെ വിവാഹ ചടങ്ങിൽ നടൻ മമ്മൂട്ടിയും, ഭാര്യ സുൽഫത്തും പങ്കെടുത്തിരുന്നു.

ബ്ലാക് ബട്ടർഫ്‌ളൈ എന്ന ചിത്രത്തിലൂടെ ആയിരുന്നു നിരഞ്ജൻ ആദ്യമായി സിനിമയിൽ എത്തുന്നത്. അതിനു ശേഷം സൂത്രക്കാരൻ, ഡ്രാമ, സർവകലാശാല, ബോബി, ഫൈനല്‍സ്,തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. വിവാഹ ആവാഹനം ആണ് താരത്തിന്റെ ലാസ്റ്റ് ഇറങ്ങിയ ചിത്രം.