വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് നിമിഷ സജയൻ. “തൊണ്ടിമുതലും ദൃസാക്ഷിയും “എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്.മുംബയിലെ  അംബർനാഥിലാണ് ജനിച്ചതും വളർന്നതും. അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്.അമ്മ ബിന്ദു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം.

പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി.അഭിനേത്രി എന്നതിലുപരി ചിത്രകാരി, നർത്തകി എന്ന നിലയിലെല്ലാം നിമിഷ സജയൻ താരമായിരുന്നു. ഇപ്പോഴിതാ, മനോഹരമായ നൃത്തച്ചുവടുകളുമായി എത്തി അമ്പരപ്പിക്കുകയാണ് നടി.അതേസമയം, ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നിമിഷ സജയൻ.

 

ദേശീയ പുരസ്‌കാര ജേതാവ് ഒനിർ ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിലേക്കെത്തുന്നത്. താരം ഇൻസ്റ്റാഗ്രാം പേജിലൂടെ തൻ്റെ എല്ലാ പുതിയ വിഡിയോകളും പങ്കു വെയ്ക്കാറുണ്ട്.എന്നാൽ അത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചു എത്തിയിരിക്കുകയാണ്.ലാസ്യ ചുവടുകളിൽ മനോഹരമായി ചുവടുകൾ വെയ്ക്കുന്ന വീഡിയോ ആണ് നിമിഷ നേരംകൊണ്ട് ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.