തെന്നിന്ത്യൻ താര സുന്ദരി നിക്കി ഗൽറാണിയും,  പ്രശസ്ത നടൻ ആദിയും വിവാഹിതരായി.ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടയും അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമാണ് ചടങ്ങിന് പങ്കെടുത്തിരുന്നത്. ഇരുവരുടയും വിവാഹ നിശ്ച്ചയ ചടങ്ങുകൾ കഴിഞ മാർച്ച് ഇരുപത്തിമൂന്നിനു ആയിരുന്നു നടന്നത് , ആ ചടങ്ങുകളുടെ വീഡിയോസും, ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി ഇരുവരും പങ്കു വെച്ചിരുന്നു, വിവാഹ തലേ ദിവസം നടന്ന ചടങ്ങുകൾ എല്ലാം തന്നെ നിക്കിയുടെ വീട്ടിൽ വെച്ചായിരുന്നു നടന്നത്. വിവാഹം ചെന്നയിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് നന്നതു.


തെന്നിന്ത്യൻ സിനിമകളിൽ മികച്ച അഭിനയം കാഴ്ച്ച വെച്ച നടിയാണ് നിക്കി ഗൽറാണി. താരം തെന്നിന്ത്യയിൽ മാത്രമല്ല മലയാളത്തിലും നിരവധി സിനിമകൾ ചെയ്യ്തിട്ടുണ്ട്. നിക്കി ഒരു നടി മത്രമല്ല നല്ലൊരു മോഡൽ കൂടിയാണ്. 1983 എന്ന നിവിൻ പോളി ചിത്രത്തിൽ ആണ് നിക്കി ആദ്യമായി മലയാള സിനിമ അഭിനയ രംഗത്തു എത്തിയത്. പിന്നീട് താരം രാജമ്മ. കോം യാഹു, വെള്ളിമൂങ്ങ, ധമാക്ക, ഒരു സെക്കന്റ് ക്ലാസ് യാത്ര, മര്യദ രാമൻ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു.


‘ദമാക്ക’ ആണ് നിക്കിയുടെ അവസാന മലയാള ചിത്രം. ആദി തെലുങ്ക് സംവിധയകാൻ രവി രാജ പെനി സെട്ടിയുടെ മകൻ ആണ്. ‘ഒക്ക വി ചിത്തിരം’ എന്ന സിനിമയിലൂടെ ആണ് ആദി തന്റെ അഭിനയ ജീവിതം തുങ്ങിയത്. ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രം ആണ് ‘മരകഥനാണയം’.