കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ചിത്രികരണം പൂർത്തിയായ വൈശാഖ് ചിത്രങ്ങളായിരുന്നു”നൈറ്റ് ഡ്രൈവ്” മോഹൻലാൽ ചിത്രം മോൺസ്റ്ററും. പതിവ് വിശാഖ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വമ്പൻ ബജറ്റിലല്ലാതെ പൂർത്തിയായ ചിത്രങ്ങളാണ് രണ്ടും.ത്രില്ലർ പശ്ചാത്തലത്തിൽ എത്തിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളായാണ് തിയ്യറ്ററുകളിൽ പ്രദർശനം തുടരുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വൈശാഖ് ശൈലിയും റിയലിസ്റ്റിക് കഥാസന്ദർഭങ്ങളും ചേർന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞ കയ്യടികളാണ് നേടുന്നത്. റോഷൻ മാത്യു അന്നാ ബെൻ ഇന്ദ്രജിത്ത് സുകുമാരൻ സിദ്ദീഖ് മുത്തുമണി കലാഭവൻ ഷാജോൺ കൈലാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒരു രാത്രിയിൽ നഗരത്തിൽ നടക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. വമ്പൻ മാസ്സ് ചിത്രങ്ങൾ ഒരുക്കിയ വൈശാഖ് വളരെ കയ്യടക്കത്തോട് കൂടിയാണ് പതിവിൽ നിന്നും വ്യത്യസതമായി ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന് ലഭിക്കുന്ന ഗംഭീര അഭിപ്രായങ്ങൾ മോഹൻലാൽ ആരാധകർക്കും സന്തോഷം പകരുന്നുണ്ട്. മോഹൻലാൽ-വൈശാഖ് ചിത്രം മോൻസ്റ്റർ അടുത്ത മാസം റിലീസിന് തയ്യാറെടുക്കുകയാണ്.