തല അജിത്തിന്റെ’ വലി മൈ ‘എന്ന ഹിറ്റ് ചിത്രത്തിന് ശേഷം താരം അഭിനയിക്കാൻ പോകുന്ന അടുത്ത സൂപർ ഹിറ്റ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ നിർമ്മാതാക്കൾ തമിഴിലെ വമ്പൻ ബാനർ ആയ ലൈക്ക പ്രൊഡക്ഷൻസ് ആണ് .അടുത്ത അജിത് ചിത്രം നിർമ്മിക്കാൻ പോകുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആയ വിഘ്‌നേശ് ശിവൻ ആണ്. അജിത്തുമായി ആദ്യമായാണ് വിഘ്‌നേശ് ശിവൻ ഒന്നിക്കാൻ പോകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഈ വര്ഷം അവസാനം ആരംഭിച്ചു അടുത്ത വര്ഷം ആദ്യം തന്നെ റിലീസ് ആകാനാണെന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്ന. അജിത്തിനൊപ്പം ഒന്നിക്കാൻ കഴിയുന്നതിൽ സന്തോഷവും അവർ പങ്കു വെക്കുന്നുണ്ട്. പോടാ പോടീ, നാനും റൗഡി താൻ, താനാ സേർന്താ കൂട്ടം, പാവ കഥയ്ക്കൾ എന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവക്ക് ശേഷം വിഘ്‌നേശ് സംവിധാനം ചെയ്ത പുതിയ ചിത്രമായ കാത്തു വാക്കുല രെണ്ട് കാതൽ അടുത്ത മാസം റിലീസ് ചെയ്യാൻ പോവുകയാണ്.

തമിഴ് നടന്മാരായ സെൽവനും വിജയ് സേതുപതിയും അഭിനയിക്കുന്ന ചിത്രത്തിൽ സാമന്തയും ,നയൻ താരയുമാണ് നായികമാർ. വിഘ്‌നേശ് ശിവൻ ഒരുക്കുന്ന ഈ ചിത്രം തല അജിത്തിന്റെ അറുപത്തിരണ്ടാം ചിത്രമാണ്.