മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി  നടൻ മമ്മൂട്ടി, ‘കണ്ണൂർ സ്വകാഡ് ‘. താരത്തിന്റെ പുതിയ ചിത്രം’ നൻ പകൽ നേരത്തെ മയക്കം’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി മാധ്യമ പ്രവര്തകരോട് സംസാരിക്കവെ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. കണ്ണൂർ സ്വകാഡ് , കാതൽ, ക്രിസ്റ്റഫർ എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന പുതിയ പ്രൊജെക്ടുകൾ. മമ്മൂട്ടി തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയതും.

മമ്മൂട്ടി കമ്പനി നിർമിച്ച റോഷാക്, കാതൽ, നന്പകൽ നേരത്തെ മയക്കം എന്നി ചിത്രങ്ങൾക്കു ശേഷം അടുത്ത ചിത്രം ആണ് കണ്ണൂർ സ്വകാഡ്. റോബി രാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജ് ആണ്. കഥ മുഹമ്മദ് ഷാഫി.

നടൻ റോണി ഡേവിഡ് രാജ് ആണ് ചിത്രത്തിന്റെ തിരക്കഥ. അനേകം പോലീസ് വേഷങ്ങൾ ചെയ്യ്ത തന്റെ വേറിട്ട ഒരു പോലീസ് വേഷം തന്നെയായിരിക്കും ഈ ചിത്രത്തിലും എന്നും താരം പറയുന്നു. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്,പാല ,കൊച്ചി ,കണ്ണൂർ, പൂനൈ,ബോംബെ തുടങ്ങിയ സ്ഥലങ്ങൾ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.