ഇപ്പോൾ മലയാള സിനിമ സുവർണ്ണ കാലഘട്ടത്തിൽ എത്തുകയാണ് കോവിഡ് പ്രതിസന്ധിക്കു ശേഷം. പുതിയ വര്ഷം മലയാള സിനിമക്ക് സമ്മാനിക്കുന്നത് പുതിയ പ്രതീക്ഷകൾ ആണ്. മലയാള സിനിമ ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചതോടു സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും സിനിമ കര കയറുകയാണ്. അങ്ങനെ ഉള്ള ഒരു സിനിമയാണ് വിനീത ശ്രീനിവാസൻ സംവിധാനം ചെയ്യ്തു പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന സിനിമ. അൻപത്തിഅഞ്ച് കോടിയോളം ആണ് ചിത്രം നേടിയെടുത്തത്. കേരളത്തിൽ വെറും അന്പതു ശെത്മാനം ആളുകളെ കയറ്റിയാണ് തീയറ്ററിൽ സിനിമ കാണിച്ചത്,.

തിരുവനന്തപുരം ഉൾപ്പെടെയുള്ള അഞ്ചു ജില്ലകൾ അടച്ചിട്ടതും ഹൃദയത്തിനു തിരിച്ചടി ആയി. പക്ഷെ ഇതിനെ എല്ലാം അതിജീവിച്ചു നേടിയ മഹാവിജയമാണ് ഹൃദയത്തിന്റെ നേട്ടത്തിന് കൂടുതൽ വില കൊടുക്കുന്നത്.പിന്നിട് അമൽ നീരദ്,മമ്മൂട്ടി കൂട്ടുകെട്ടിൽ ഉണ്ടായ സിനിമ ഭീഷ്മ പർവ്വംവും അന്പതു കോടിയിൽ ഇടം നേടി കഴിഞ്ഞു. ഈ ചിത്രത്തിന് മമ്മൂട്ടി എന്ന നായകനെ അൻപതുകോടി ലഭിച്ച ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം.ഈ ചിത്രം അമൽ നീരദിന്റെ കരിയറിലേയും ഏറ്റവും വലിയ ഹിറ്റാണ്.

ഭീഷ്മ പർവ്വം ഗൾഫിലും മികച്ച ഓപ്പണിങ് നേടിയെടുക്കുകയും ആദ്യമായി ഗൾഫിൽ നിന്ന് ഇരുപതു കോടിയുടെ കളക്ഷൻ മാർക്ക് പിന്നിടുന്ന മമ്മൂട്ടി ചിത്രമാവുകയും ചെയ്തിരുന്നു. ഏതായാലും മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങി ഒട്ടേറെ സൂപ്പർ താരങ്ങളുടെ വലിയ ചിത്രങ്ങളടക്കം ഇനിയും വരാനിരിക്കെ, ഒരു സുവർണ്ണ കാലം വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.