ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യ്ത ആറാട്ടു എന്ന ചിത്രം ഏറെ വിമർശങ്ങൾ ഉണ്ടായിരിന്നിട്ടും വിജയ ചിത്രമായിട്ട് മാറാൻ സാധിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യ്ത മോഹൻലാൽ പോലീസ് വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു  ഗ്രാന്റ് മാസ്റ്റർ ഇപ്പോൾ  അതിനു ശേഷം മറ്റൊരു ത്രില്ലർ ചിത്രവുമായി എത്തുകയാണ് ബി ഉണ്ണികൃഷ്ണൻ,   ഗ്രാന്റ് മാസ്റ്ററിൽ മോഹൻലാൽ പോലിസ്  വേഷത്തിൽ എത്തിയപ്പോൾ ഈ ഹിറ്റ് ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്നു. കഴഞ്ഞ ദിവസം ചിത്രത്തിന്റെ പൂജയും മറ്റും നടന്നിരുന്നു. പൂയം കുട്ടിയിൽ  ചിത്രീകരണം ജൂലൈ 15  മുതൽ തുടങ്ങും എന്നാണ് റിപ്പോർട്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്  ഉദയ കൃഷ്ണയാണ്. ചിത്രത്തിൽ  മമ്മൂട്ടി  ജൂലൈ 18  നെ ജോയിൻ  ചെയ്‌യുമെന്നാണ്  പ്രാധമിക റിപ്പോർട്ട്. ഓപ്പറേഷൻ ജാവ യുടെ ഛായാഗ്രഹണം നടത്തിയ ഫൈസ്  സിദ്ധിഖാണ് ഈ  മമ്മൂട്ടി ചിത്രത്തിന്റെയും  ഛായഗ്രാഹകൻ. മ്യൂസിക് ജസ്റ്റിൻ  വർഗീസ്, കലാസംവിധാനം ഷാജി  നടുവിൽ, എഡിറ്റിംഗ് മനോജ്,  വസ്ത്രലങ്കാരം  പ്രവീൺ വർമയും, ചമയം ജിതേഷ് പൊയ്യയും ആണ്. കൊച്ചി,പൂയം കുട്ടി, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ചിത്രത്തിന്റെ  ഷൂട്ടിങ് നടക്കുന്നത്.

ചിത്രത്തിന്റെ നിർമ്മാണ നിർവഹണം അരോമ മോഹൻ . ചിത്രത്തിൽ കേന്ദ്രകഥാപത്രമായി ആണ് മമ്മൂട്ടി എത്തുന്നത് , താരത്തെ കൂടാതെ ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ,  സിദ്ധിഖ്, ജിനു എബ്രഹാം, കൂടാതെ പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ്‌യും അഭിനയിക്കുന്നു താരത്തിന്റെ ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്, ചിത്രത്തിന് ഇതുവരെയും പേര് നൽകിയിട്ടില്ല. അമൽ പോൾ, ഐശ്വര്യ ലക്ഷ്മി, സ്നേഹ  എന്നിവരാണ് ചിത്രത്തിലെ പ്രധാന നായികമാർ ഇവരെ കൂടാതെ 35  ഓളം പുതുമുഖങ്ങളും  അഭിനയിക്കുന്ന ചിത്രത്തിൽ.