കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായിരുന്ന സുമേഷ് & രമേശിന് ശേഷം പുതിയ ചിത്രവുമായി സനൂപ് തൈക്കൂടം. ശ്രീനാഥ് ഭാസി തന്നെയാണ് പുതിയ ചിത്രത്തിലും ടൈറ്റില്‍ റോളിലെത്തുന്നത്. സനൂപ് തൈക്കൂടത്തിന്റെ പുതിയ ചിത്രം ‘ആന്റപ്പന്‍ weds ആന്‍സി’യുടെ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിച്ച സുമേഷ് ആന്‍ഡ് രമേശ് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു.

സനൂപിന്റെ പുതിയ ചിത്രമായ ആന്റപ്പന്‍ വെഡ്സ് ആന്‍സിയിലും പ്രധാന വേഷത്തില്‍ എത്തുന്നത് ശ്രീനാഥ് ഭാസിയാണ്. ഒപ്പം അര്‍ജുന്‍ അശോകനും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

എലമെന്റസ് ഓഫ് സിനിമാ എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ മലയാളികളുടെ പ്രിയ സംവിധായകര്‍ അജയ് വാസുദേവും, ജി.മാര്‍ത്താണ്ഡനും കൂടെ ശ്രീരാജ് എകെഡി-യും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.

ജോസഫ് വിജീഷും സംവിധായകന്‍ സനൂപ് തൈക്കൂടവും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാക്കളായി ഉമ്മര്‍ ഖാനും, സാജിദ് ബാബുവും എത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ പുറത്ത് വരുമെന്നാണ് അണിയപ്രവര്‍ത്തകര്‍ പറയുന്‌ന