കോവി‍‍‍‍ഡ് 19 തന്ന വലിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സിനിമ തീയറ്ററുകൾ സജീവമായി. കുറുപ്പ് വൻ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. കുറുപ്പ് രണ്ടാംവാരത്തിലേക്ക് കടന്നു. 50 കോടി ക്ലബ്ബ് പൂർത്തിയാക്കി 100 കോടിയിലേക്കുള്ള യാത്രയിലാണ്. ഒപ്പം മറ്റ് ചിത്രങ്ങളു തീയറ്ററുകളിൽ എത്തി തുടങ്ങി. ഇന്നുമുതൽ തിയേറ്ററുകളിലെത്തുന്ന സിനിമകൾ ഏതെല്ലാമെന്ന് നോക്കാം.

ജാൻഎമൻ

നടൻ ഗണപതിയുടെ സഹോദരൻ ചിദംബരം എസ്.പി ആദ്യമായി സംവിധാനം മൾട്ടിസ്റ്റാർ ചിത്രമാണ് ‘ജാൻ.എ.മൻ’.വൻ യുവതാര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. അർജുൻ അശോകൻ, ബാലു വർഗീസ്, ബേസിൽ ജോസഫ്, ഗണപതി, സിദ്ധാർത്ഥ് മേനോൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന ഫാമിലി എന്റർടെയ്‌നർ കൂടിയാണ് ഈ ചിത്രം

 

ആഹാ

ഇന്ദ്രജിത്തിന്റെ സ്‌പോർട്‌സ് ചിത്രം ആഹാ ഇന്നുമുതൽ പ്രദർശനത്തിനെത്തും. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന കായികരംഗത്തെ പിന്നിലെ പോരാട്ടങ്ങളും കഥ പറയുന്ന ഈ സിനിമ നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നൽകുന്നത് കൂടിയാണ്.ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘തരംഗം’, ‘ജെല്ലിക്കെട്ട്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രൻ ആണ് നായിക.

എല്ലാം ശരിയാകും

ഒരുപാട് പ്രതീക്ഷയോടെയാണ് നിർമ്മാതാക്കൾ ആസിഫലി-രജീഷ ടീമിന്റെ എല്ലാം ശരിയാകും തിയേറ്ററുകളിൽ എത്തിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയക്കാരനായാണ് ആസിഫ് ഈ സിനിമയിൽ എത്തുന്നത്.വെള്ളിമൂങ്ങയുടെ സംവിധായകൻ ജിബു ജേക്കബിന്റെ പടം ആയതിനാൽ പ്രതീക്ഷകൾ വലുതാണ്. ഷാരിസ് ആണ് തിരക്കഥ ഒരുക്കുന്നത്. രജീഷ വിജയൻ ആണ് നായിക.

വൻ പ്രതീക്ഷയോടെ യാണ് പ്രേക്ഷകർ ചിത്രങ്ങൾ ഏറ്റെടുത്തിയിരിക്കുന്നത്. ഇത് സിനിമാ ലോകത്തെ മാന്ദ്യത്തിന് പുത്തൻ ഉണർവ്വ് നൽകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.