മലയാള സിനിമയുടെ  യുവനടന്മാരിൽ പ്രധാന നടൻ ആണ് ആസിഫ് അലി. ‘ഋതു’ എന്ന സിനിമയിലൂടെ ആണ് താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. കഥ തുടരുന്നു എന്ന ചിത്രം ആയിരുന്നു പിന്നീട് താരം അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഇപ്പോൾ നടന്റെ രാജീവ് സംവിധനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രം  റിലീസിനെ ഒരുങ്ങുകയാണ്. ചിത്രത്തിലെ പ്രധാന വേഷമായ സി ഐ സാജൻ ഫിലിപ് എന്ന വേഷത്തിലാണ് ആസിഫ് അഭിനയിക്കുന്നത്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും കേന്ദ്രകഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

തനിക്കൊരു സിനിമാറ്റിക് പോലീസുകാരന്റെ ലൂക്കില്ലായിരുന്നു എന്നുള്ള ഒരു ആശങ്ക തനറെ മനസിൽ ഉണ്ടായിരുന്നു എന് ആസിഫ് പറയുന്നു. ഞാൻ വ്യക്തിപരമായി പരിചയപ്പെട്ടിട്ടുള്ള പോലീസുകാരൻ സിബി തോമസ് സാറാണ്. ഒരു സി ഐ യാണ് അദ്ദേഹം, എന്റെ ഈ ആശങ്ക ഉള്ള സമയത്താണ് ഞാൻ സിബി സാറിനെ കണ്ടത്,, എന്നാൽ അദ്ദേഹത്തെ കണ്ടതിനു ശേഷം ആണ് എനിക്ക് മനസിലായതു പോലീസുകാരൻ എന്ന് പറയുന്നത് ഒരു സാധാരണകാരൻ ആണെന്ന് ആറ്റിട്ട്യൂഡിലും, ചാലഞ്ചസ് ഫേസ് ചെയ്യുന്ന രീതിയിലുമാണ് പൊലീസുകാരന്റെ ആകെയുള്ള ഒരു വ്യത്യാസം.കുറ്റവും ശികഷയും എന്ന സിനിമ തന്നെ പോലീസുകാരന്റെ സാധാരണ ജീവിതം ആണ് പറയുന്നത്.


ഈ ചിത്രം തനിക്കു നല്ല തിരിച്ചറിവുണ്ടാക്കിയിരുന്നു എന്നും നടൻ പറയുന്നു. ഒരു പോലീസുകാരൻ എന്നതിലുപരി ചിത്രത്തിൽ ഒരു സാധാരണ ജീവിതം നയിക്കുന്ന ഒരു കഥാപാത്രമായിയും ചെയ്യുന്നുണ്ട് ഇതിൽ. പൊലീസുകാരുടെ ആറ്റിട്ട്യൂഡ് അവര്‍ മനപൂര്‍വ്വം ഇടുന്നതാണ്. ഒരിക്കലും ഒരു സാധാരണക്കാരന് അങ്ങനെ ചെയ്യാന്‍ പറ്റില്ല താരം പറയുന്നു, എന്നാൽ ഇവർ അനുഭവിക്കുന്ന പ്രെഷർ വളരെ വലുതാണ് അതുകൊണ്ടാണ് ഒരു പോലീസുകാരനും നമ്മളോട് ചിരിക്കാൻ മടിക്കുന്നതു ആസിഫ് പറഞ്ഞു.