മലയാള സിനിമയിൽ നല്ല കഥപാത്രങ്ങൾ ചെയ്യ്തിട്ടുള്ള നടൻ ആണ് ജയറാം എന്നാൽ ഇപ്പോൾ താരം ഒരു വില്ലൻ വേഷത്തിൽ എത്തുന്നു അത് മലയാളത്തിൽ അല്ല തെലുങ്ക് ചിത്രമായ ‘ധമാക്ക’ യിലാണ്, ഈ ചിത്രത്തിൽ രവി തേജ ആണ് നായകനായി എത്തുന്നത്. ഒരു ആക്ഷൻ കോമഡി ചിത്രമാണ് ധമാക്ക. ചിത്രത്തിൽ ഡബ്ബിൾ റോളിലാണ് രവി തേജ ഈ ചിത്രത്തിൽ എത്തുന്നത്.
ഇതിൽ ഒരു കഥാപാത്രം ഒരു കോർപറേറ്റ് കമ്പിനിയുടെ ഉടമ, രണ്ടാമത്തെ കഥാപാത്രം ഒരു തൊഴിൽ ഇല്ലാതെ നടക്കുന്ന റോളും, ചിത്രത്തിൽ നായിക ആയി എത്തുന്നത് ശ്രീലീല ആണ്, രണ്ടുപേരെയും പ്രണയിക്കുന്നതും ഒരു നടി തന്നെ. ത്രിനാഥ റാവു നക്കിന സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം അദ്ദേഹം ഒരുക്കിയ ചിത്രമാണ്
പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ സച്ചിന്‍ ഖഡേക്കര്‍, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീണ്‍, ഹൈപ്പര്‍ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായര്‍ എന്നിവരും വേഷമിടുന്നു.ചിത്രം 23 നെ തീയിട്ടറുകളിൽ റിലീസ് ആകുന്നു.
