മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന, ഇപ്പോൾ താൻ അനുഭവിക്കുന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. സത്യമെന്തെന്ന് അറിഞ്ഞാലും എന്നെ കരിവാരി തേക്കുക എന്ന ഉദ്ദേശം മാത്രം വെച്ചുകൊണ്ടാണ് ഇങ്ങനെ മോശം കമെന്റുകൾ ഇടുന്നത്, താൻ ഗോൾഡൻ വിസ വാങ്ങുമ്പോൾ ധരിച്ച വസ്ത്രംത്തെ  കുറിച്ച് വന്ന കമെന്റുകൾ കേട്ടാൽ തനിക്കു അത്ഭുതം ഉണ്ടാകാറുണ്ട്, ചിലപ്പോൾ താൻ മൗനം പാലിച്ചു നിൽക്കും എന്നാൽ സഹികെടുമ്പോൾ പ്രതികരിച്ചു പോകാറുണ്ട് നടി പറയുന്നു.

സോഷ്യൽ മീഡിയിലെ എന്റെ അക്കൗണ്ടിലൂടെ എന്നെ തകർക്കുക എന്ന ലക്ഷ്യത്തോട് ചില ആളുകൾ ഉണ്ടെന്നാണ് എനിക്ക് തോന്നാറുള്ളത്. എല്ലാവരും അങ്ങനെയാണന്നു ഞാൻ പറയുന്നില്ല, നൂറിൽ ഒരു പത്തുപ്പേർ മാത്രമേ കാണു അങ്ങനെ. കൂടുതലും എന്നെ പരിചയം ഇല്ലാത്ത ആളുകൾ ആണ് കമെന്റായി ചീത്ത വിളിക്കുന്നത്. അവർക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല.


അവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, എന്നേ ഞാന്‍ കരുതാറുള്ളു. ചിലപ്പോള്‍ പരിചയമില്ലാത്തവര്‍ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് തോന്നുകയും അവരോട് അമര്‍ഷം തോന്നുകയും ചെയ്യറുണ്ട്,എന്റെ സ്വഭാവം, കുടുംബം, ഒന്നുമറിയാത്തവരാണ് കമന്റുമായി എത്തുന്നത്. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ പ്രതികരച്ച് കഴിഞ്ഞാല്‍ അവര്‍ക്കൊക്കെ അര്‍ഹിക്കാത്ത അറ്റന്‍ഷന്‍ ലഭിക്കുമെന്നും നടി പറയുന്നു.