മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് ആഷിക് അബു. പല ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. പൃഥ്വിരാജും, കുഞ്ചാക്കോ ബോബനും ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. എന്നാൽ ചിത്രത്തിൽ നിന്നും ഇരുവരും പിന്നീട് പിന്മാറിയിരുന്നു.പിണറായി എന്ന സ്ഥലമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. പഴയ ഒരു ബ്രിട്ടീഷ് ബംഗ്ലാവ് ഇപ്പോൾ ഷൂട്ടിന് വേണ്ടി പ്രത്യേകം മോടി പിടിപ്പിക്കുകയാണ്. ചിത്രത്തിൻറെ സ്വിച്ച് ഓൺ ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ, കെ കെ, ശൈലജ എംഎൽഎ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കിൻഫ്ര റീജണൽ മാനേജർ മുരളി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാർഗവീനിലയം എന്ന പ്രശസ്ത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ക്ലാസിക് ചിത്രമായ ഭാർഗവീനിലയത്തിൻറെ പുനരാവിഷ്കാരമാണ് നീലവെളിച്ചം. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവരാണ് സംഗീതം നിർവഹിക്കുന്നത്. പ്രേക്ഷകർ ആകാംഷയോടെയാണ് ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്.സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
പൃഥ്വിരാജിന് പകരക്കാരനായി ടോവിനോ തോമസ് ആണ് എത്തുന്നത്. കുഞ്ചാക്കോ ബോബന് പകരമായി ആസിഫ് അലിയും ചിത്രത്തിലെത്തുന്നു.