മലയാളസിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത നെടുമുടി വേണുവിന് മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ പറ്റത്തില്ല .അദ്ദേഹം മരിച്ച സമയത്തു ലഭിക്കാതെ പോയ് ആദരവിന് കുറിച്ച നടൻ മണിയൻപിള്ള രാജു ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.അദ്ദേഹം മരിച്ച സമയത്തെ യുവതലമുറയുടെ ഇടപെടല്‍ വളരെ കുറവായിരുന്നു. പ്രേംനസീര്‍ മരിച്ച സമയത്തൊക്കെ മലയാളസിനിമ മൊത്തം ഉണ്ടായിരുന്നു. ഇവിടെ ആരും വന്നില്ല. വളരെ കുറച്ചു പേരെ വന്നുള്ളൂ. എങ്കിലും വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു.അദ്ദേഹം മരിച്ച സമയത്തെ രാത്രി പത്തര മണിക്കാണ് നടൻ മമ്മൂട്ടി വന്നത്അത് കഴിഞ്ഞ് ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് പോയി. മോഹന്‍ലാല്‍ എത്തിയപ്പൊ പുലര്‍ച്ചെ രണ്ടരയായിരുന്നു. അവര് പോലും വന്നു. അവര് വന്നപ്പൊ തന്നെ മുഴുവന്‍ ഇന്‍ഡസ്ട്രിയും വന്ന പോലെയാണ്. പക്ഷേ വരേണ്ട പലരും വന്നില്ല.

നാഷണൽ അവാർഡ് കിട്ടാൻ യോഗ്യനായ ഒരു നടൻ ആയിരുന്നു നെടുമുടി വേണു പക്ഷെ ഇതുവെരയും ഈ അവാർഡ് കിട്ടിയിരുന്നില്ല. ഇപ്പോൾ സിനിമ സെറ്റുകളിൽ ഒന്നും നേരത്തെ പോലെയുള്ള ആത്മ ബന്ധങ്ങൾ ഒന്നും ഇല്ല എല്ലാവരും കാ ര വാൻ സംസ്കാരത്തിലേക്ക് ഒതുങ്ങി പോയി എന്നാണ് മണിയൻ പിള്ള പറയുന്നത് അതിനകത്താണ് അവരുടെ സ്വപ്നവും സ്വർഗ്ഗവും എല്ലാം ഇപ്പോൾ സിനിമയിൽ ഒരു ഷോട്ട് കഴിഞ്ഞ വന്നാൽ പിന്ന കോമഡിയും ചിരിയും ബെഹളവുമാണ് അതുകൊണ്ട് താഴേക്ക് ഇടയിലുള്ള നായികാ നായകന്മാരുമായി അവർക്ക് ഒരു ബന്ധവും കാണില്ല . നെടുമുടി വേണു ഒരുസമ്പൂർണ്ണ കലാകാരൻ ആയിരുന്നു