ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് നസ്രിയ, അധികം സിനിമകൾ ഒന്നും നസ്രിയ ചെയ്തിട്ടില്ല, എന്നാലും ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു, ബാലതാരത്തിൽ നിന്നും നായിക വേഷത്തിൽ എത്തിയ നസ്രിയ വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്, മലയാളത്തിൽ മാത്രമല്ല തമിഴിലും നസ്രിയ ഏറെ തിളങ്ങിയിരുന്നു. തമിഴിലും വളരെ മികച്ച പ്രതികാരമാണ് താരത്തിന് ലഭിച്ചത്, നിരവധി ആരാധകരാണ് നസ്രിയയ്ക്ക് ഉള്ളത്. സിനിമയിൽ ഏറെ തിളങ്ങി നിന്ന സമയത്തായിരുന്നു നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചത്, ഫാദഫുമായുള്ള വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുക ആയിരുന്നു.
ഇപ്പോഴിതാ വിസ്മയയുടെ പുസ്തകം വായിച്ച് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ അഭിനേത്രി നസ്രിയ. തന്റെ കയ്യൊപ്പോടു കൂടിയ പുസ്തകം വിസ്മയ നസ്രിയയ്ക്കും ഫഹദിനും സമ്മാനിച്ചിരുന്നു. പുസ്തകത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ദുൽഖർ സൽമാൻ, സുപ്രിയ മേനോന് തുടങ്ങി പുസ്തകം വായിച്ച പലരും വിസ്മയയുടെ കവിതകളെക്കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കു വച്ചത്.