മലയാളത്തില്‍ തുടങ്ങി തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി. അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും സജീവമാണ് താരം. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നയന്‍താര ചെയ്യുന്നുണ്ട്.കരിയറിന്റെ തുടക്കത്തില്‍ മോളിവുഡ് സൂപ്പര്‍ താരങ്ങളുടെ നായികയായാണ് നയന്‍താര എത്തിയത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിവര്‍ക്കൊപ്പം നായികയായി നടി അഭിനയിച്ചു. ജയറാം സത്യന്‍ അന്തിക്കാട് ടീമിന്റെ മനസിക്കരെയിലൂടെ ഗംഭീര തുടക്കമാണ് നയന്‍താരക്ക് മലയാളത്തില്‍ ലഭിച്ചത്. എന്നാല്‍ പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുളള സിനിമയിലെ റോളുകള്‍ നടിയുടെതായി അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച രാപ്പകല്‍ എന്ന ചിത്രം തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു.സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്അയ്യ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര തമിഴ് സിനിമയിലേക്ക് കടന്നത്. ആദ്യ
ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ നയന്‍സിന്റെ വേഷവിധാനത്തില്‍ മാറ്റം കണ്ടു. എന്നാല്‍ ശരീര വണ്ണം ആ വേഷത്തിന് അല്പം ബോര്‍ ആയിരുന്നു.പിന്നെ പെട്ടന്നാണ് നയന്‍താരയില്‍ ഒരു മാറ്റം കണ്ടു തുടങ്ങിയത്. വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രിക്രിയ നടത്തി എന്നൊരു ഗോസിപ്പ് ഉണ്ട്. വടിവൊത്തെ അരക്കെട്ട് ഒക്കെ ആയതോടെ നയന്‍താര യാതൊരു മടിയും കൂടാതെ ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങി. തമിഴില്‍ അന്ന് മുന്‍നിരയില്‍ നിന്നിരുന്ന തൃഷ, ശ്രിയ ശരണ്‍, പൂജ തുടങ്ങിയ നായികമാര്‍ക്ക് വെല്ലുവിളിയായിരുന്നു നയന്‍താരയുടെ വളര്‍ച്ച.
