Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നായികാ വേഷത്തിലൂടെ തിളങ്ങാൻ ഒരുങ്ങി നയന്‍താര ചക്രവര്‍ത്തി

nayanthara.j
nayanthara.j

മലയാളസിനിമാ ലോകത്തിലേക്ക് ബേബി നയന്‍താര തിരിച്ചു വരുന്നു,ഈ വരവ് മിസ്സ്. നയന്‍താരാ ചക്രവര്‍ത്തിയായിയാണ്.ബാലതാരമായി ‘കിലുക്കം കിലുകിലുക്കം ‘ എന്ന സിനിമയിലൂടെ അഭിനയരംഗത്തിലേക്കെത്തി മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത് എന്നീ അഭിനയരാജാക്കൻമാരുടെ ഉള്‍പ്പടെയുള്ള അനേകം താരങ്ങളുടെ മുപ്പതോളം സിനിമകളില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ബാലതാരമായിരുന്നു ബേബി നയന്‍താര. സ്റ്റൈൽ മന്നൻ രജനിയുടെ ‘ കുസേലന്‍ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും ബാല താരമായി അഭിനയിച്ചു. റഹ്മാന്‍ന്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തുടര്‍ന്ന് പഠനത്തിനായി അഭിനയം താല്‍ക്കാലികമായി നിര്‍ത്തിയ നയന്‍താര ചക്രവര്‍ത്തി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്.

 

View this post on Instagram

 

Advertisement. Scroll to continue reading.

A post shared by Nayanthara Chakravarthy (@nayanthara_chakravarthy)

Advertisement. Scroll to continue reading.

 

View this post on Instagram

 

A post shared by Nayanthara Chakravarthy (@nayanthara_chakravarthy)

Advertisement. Scroll to continue reading.

തമിഴ്-തെലുങ്ക് സിനിമാമേഖലയിൽ നിന്നും നിരവധി ഓഫറുകള്‍ താരത്തെ തേടി എത്തി തുടങ്ങി. ഉടന്‍ തന്നെ താന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നയന്‍താര അറിയിച്ചു. ഏപ്രില്‍ 20 ന് താരത്തിന്റെ പത്തൊമ്ബതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയന്‍താര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്. എറണാകുളം തേവര സാക്രഡ് ഹാര്‍ട്ട് കോളജില്‍ ബി ഏ മാസ്സ് കമ്മ്യൂണിക്കേഷന്‍ – ജേര്‍ണലിസം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണിപ്പോള്‍ മിസ്സ് നയന്‍ താര ചക്രവര്‍ത്തി . സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

തമിഴ് സൂപ്പർ ഹിറ്റ് ചിത്രമായ ‘ജെന്റിൽ മാൻ’സിനിമയുടെ രണ്ടാം ഭാഗം ഇപ്പോൾ വീണ്ടു തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ നിർമാതാവ് കെ ടി കുഞ്ഞുമോൻ തന്നെയാണ് ‘ജെന്റിൽമാൻ 2’ വും അണിയറയിൽ ഒരുക്കുന്നത്. താരങ്ങൾക്കും സംവിധായകർക്കുമൊപ്പം...

Advertisement