തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര.സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നാണ് വിഘ്‌നേഷ് ശിവന്‍ മുന്‍പ് പറഞ്ഞത്.
നയന്‍സിനെക്കുറിച്ച് വാചാലനായി വിഘ്‌നേഷ് എത്താറുണ്ട്. ഇത്തവണത്തെ ഓണത്തിന് നയന്‍സിനൊപ്പം വിഘ്‌നേഷും കൊച്ചിയിലേക്ക് എത്തിയിരുന്നു.നാനും റൗഡി താന്‍’ എന്ന ചിത്രത്തിനിടയില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് പൂര്‍ത്തിയായതിന് ശേഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലാണ് നയന്‍താര. നയനും വിക്കിയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളായിരുന്നു ഇടക്കാലത്ത് പുറത്തുവന്നത്.
എന്നാൽ അതെല്ലാം ഇരുവരും എതിർക്കുക ആയിരുന്നു, ഇപ്പോൾ നയൻതാരയും വിഘ്‌നേഷും ഒരുമിച്ചെത്തി വാക്സിൻ സ്വീകരിച്ചിരിക്കുകയാണ്. ചെന്നൈയിലെ കുമരന്‍ ആശുപത്രിയില്‍ നിന്നാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്. ദയവായി എല്ലാവരും വാക്‌സിന്‍ എടുക്കമെന്നും ജാഗ്രതയോടെ കൊറോണയ്‌ക്കെതിരെ പോരാടണമെന്നും വിഘ്‌നേശ് ശിവന്‍ പറഞ്ഞു. രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയന്‍താരയുടെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, സമാന്ത, നയന്‍താര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണവും കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.
