മലയാളത്തില്‍ തുടങ്ങി തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി. അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും സജീവമാണ് താരം. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നയന്‍താര ചെയ്യുന്നുണ്ട്.
ഇപ്പോൾ പുറത്ത് വരുന്ന വാർത്ത നയൻതാര പൃഥ്വിരാജിന്റെ നായികയാകാൻ ഒരുങ്ങുന്നു എന്നതാണ്, ഗോള്‍ഡ് എന്ന് പേരിട്ട സിനിമയെ കുറിച്ചുളള വിവരങ്ങള്‍ നടന് അജ്മല്‍ അമീറാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തുവിട്ടത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ അജ്മലും പ്രധാന കഥാപാത്രമായി എത്തുന്നു.പൃഥ്വിരാജും നയന്‍താരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. മുന്‍പ് ട്വന്റി 20 സിനിമയുടെ ഒരു ഗാനരംഗത്തില്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് എത്തിയത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനും നായികയുമായി എത്തുകയാണ് താരങ്ങള്‍. ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ബ്രോ ഡാഡിക്ക് ശേഷമാണ് പൃഥ്വിരാജ് അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫണ്‍ മൂവിയാണ് അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് എന്നാണ് അജ്മല്‍ പറയുന്നത്. തന്റെ ആദ്യത്തെ ലൈവ് ആണെന്ന് പറഞ്ഞുകൊണ്ടാണ് നടന് എത്തിയത്.
‘ഇവിടെ എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നു. സെപ്റ്റംബര്‍ ആദ്യവാരം പുതിയ സിനിമ ആരംഭിക്കുന്നു. നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട സംവിധായകന് അല്‍ഫോണ്‍സ് പുത്രന്റെ സിനിമയിലാണ് അഭിനയിക്കുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ താരങ്ങളുണ്ട് സിനിമയില്‍. പൃഥ്വിരാജും നയന്‍താരയും മറ്റ് നിരവധി അഭിനേതാക്കളുമുണ്ട്. ലിസ്റ്റിന് സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. ഒരു വലിയ സിനിമയാണ്. ഫുള്‍ ഫണ്‍ ആണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ അഭിനയിക്കുന്നതെന്നും അജ്മല്‍ പറഞ്ഞു. അതേസമയം അല്‍ഫോണ്‍സ് പുത്രനോ പൃഥ്വിരാജോ ഇതുവരെ ഈ സിനിമയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഉടന്‍ തന്നെ പുതിയ സിനിമയെ കുറിച്ചുളള ഇവരുടെ പ്രതികരണം പുറത്തുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.