Connect with us

സിനിമ വാർത്തകൾ

എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം  തുറന്നു പറഞ്ഞു നയൻ താര കലക്കിയെന്നു  ആരാധകർ!!

Published

on

തെന്നിന്ധ്യയിലും, മലയാളത്തിലും  സൗന്ദര്യ റാണിയാണ് നയൻ താര. ഇപ്പോൾ താരം തന്റെ കരിയർ ഉയർത്തിയതുപോലെ തന്നെ തന്റെ സൗന്ദര്യവും ഉയർത്തിയിരിക്കുകയാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്നു ആരാധകർ നയൻസിനോട്  ചോദിക്കാത്ത ഒരു നിമിഷം പോലുമില്ല. ഇപോൾ അതിനൊരു  മറുപടിയുമായി  എത്തുകയാണ്  താരം. ചിട്ടയായ ഡയറ്റിങ്ങും , വ്യായാമവും തന്റെ ജീവിതത്തിൽ ഒരുപോലെ കൊണ്ട് നടക്കുന്ന ഒരു താരറാണി തന്നെയാണ് നയൻസ്.

എല്ലാത്തരത്തിലുള്ള ഭക്ഷണവും  മിതമായ അളവിൽ മാത്രമാണ് താരം കഴിക്കുന്നതു. പഞ്ചസാര അധികം ഉപയോഗിക്കാറില്ല, ധാരാളം തേങ്ങാവെള്ളം നയൻസ് കുടിക്കും. കൂടാതെ  നയൻസ് സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി  സൺസ്‌ക്രീൻ,മോയിസ്ചറൈസിംഗ് ക്രീം എന്നിവ ഉപയോഗിക്കും. കൂടതെ ധാരാളം വെള്ളം കുടിക്കുന്നത് ഏറ്റവും കൂടുതൽ ചർമ്മ സൗന്ദര്യത്തിനു നല്ലതാണെന്നും താരം പറയുന്നു. നയൻസ് തന്റെ ചർമ്മസംരക്ഷണം കാത്തുസൂക്ഷിക്കുന്നതിൽ വളരെ ശ്രെദ്ധ പുലർത്താറുള്ള വ്യക്തിയാണ്.

ഇന്നു തമിഴിൽ താരമൂല്യമുള്ള  നടിയാണ് നയൻ താര. ഇപ്പോൾ നടി മലയാളത്തിലും, തെലുങ്കിലും ,തമിഴലുമായി  സജീവ സാന്നിദ്യമായി  മുൻപോട്ടു പോകുകയാണ്. ഇപ്പോൾ ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്‌ഫാദറില് നായിക വേഷം ചെയ്യുകയാണ്. താരത്തിന്റെ അടുത്ത മലയാള ചിത്രം പൃഥ്വിരാജിനൊപ്പം ഗോൾഡ് ആണ ഈ ചിത്രം ഓണത്തിന് റിലീസ് ചെയ്യും. തെന്നിന്ത്യയിൽ ഇന്നും കൂടുതൽ  പ്രതിഫലം വാങ്ങുന്ന ഒരേ ഒരു താരസുന്ദരിയാണ് നയൻതാര. പത്തുകോടി ആണ് ഒരു ചിത്രത്തിന് വേണ്ടി താരം വാങ്ങുന്ന പ്രതിഫലം.

Advertisement

സിനിമ വാർത്തകൾ

മലേഷ്യയിൽ എത്തി ഭാഷ അറിയാതെ ബുദ്ധിമുട്ടി വിധുപ്രതാപും രഞ്ജിനി ജോസും !!!

Published

on

ഗായകരുടെ ഇടയിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച്  വിധു   പ്രതാപും റിമി ടോമിയും സിത്താരയും രഞ്ജിനി ജോസും എല്ലാവരും അടങ്ങുന്ന ആ സൗഹൃദത്തെ പറ്റി  മലയാളികൾക്ക് നന്നായി അറിയാം.  മഴവിൽ മനോരമ യിൽ നടക്കുന്ന റിയാലിറ്റി ഷോ യിൽ ജഡ്‌ജസായി വിധുവും റിമിയും ചേർന്നു പറയുന്ന കൗണ്ടറുകളുടെ ഷോർട്സുകൾ എല്ലാം തന്നെ യൂട്യൂബിൽ ഹിറ്റാണ്.

ഇപ്പോൾ ഒരു പരിപാടിക്കായി മലേഷ്യയിൽ എത്തിയ വിധുവും  രഞ്ജിനിയും ഭാഷയറിയാതെ ബുദ്ധിമുട്ടുന്ന വീഡിയോ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മലേഷ്യയിലുള്ള ഒരു റെസ്റ്റോറന്റിൽ ഫുഡ് ഓർഡർ ചെയ്യുകയാണ് വിധു പ്രതാപും രഞ്ജിനി ജോസും. എന്നാൽ ഭാഷ അറിയാത്തതുകൊണ്ട് തന്നെ ഫുഡ് ഓർഡർ ചെയ്യാനും അതിന്റെ അളവ് പറയാനും രണ്ട്  പേരും നന്നായിട്ട് പ്രയാസപ്പെടുന്നുണ്ട്. അല്ലെങ്കിലും അന്യ ദേശങ്ങളിൽ പോയാൽ ഇങ്ങനെ ഒരു അനുഭവം ഇല്ലാത്തവർ ചുരുക്കമായിരിക്കും. കൂടെ ആരെങ്കിലും കൂടി ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ടല്ലേ??

അറിഞ്ഞൂടാ’ന്ന് ഈ മറുതയോട് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കെടാ! എന്ന ക്യാപ്ഷ്യനോടുകൂടിയാണ് ഈ  ഒരു വീഡിയോ വിധുപ്രതാപിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ  പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യ ദീപ്തി വിധു പ്രതാപ് തന്നെയാണ് ഈ ഒരു വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

Continue Reading

Latest News

Trending