ഇന്ത്യൻ സിനിമ ലോകം തന്നെ കൂടുതൽ ആഘോഷമാക്കിയ ഒരു താര വിവാഹ൦ ആയിരുന്നു നയൻസ്, വിക്കിയുടയും. വളരെ നാളുകൾ ക്ക് മുൻപ് പ്രണയത്തിലാകുകയും ഒപ്പം ലിവിങ് ടുഗെദറിൽ കഴിയുകയും ചെയ്യ്തതിനു ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും വിദേശരാജ്യങ്ങളിൽ ഹണിമൂൺ ആഘോഷിക്കുകയും ചെയ്യ്തിരുന്നു. കഴിഞ്ഞ ദിവസം വിഘ്‌നേഷിന്റെ ജന്മദിനം ആയിരുന്നു ഈ ആഘോഷം ഗംഭീരമാക്കുകയും ചെയ്യ്തിരുന്നു നയൻതാര.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ  സോഷ്യൽമീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു. എന്നാൽ അതിനിടക്ക് ഇപ്പോൾ വിഘ്‌നേഷ്    ഉടൻ നയൻസ് അമ്മ ആകുന്നതായിരിക്കും എന്നുള്ള സൂചന നൽകിയിരിക്കുകയാണ്.മിക്കപ്പോളും താരങ്ങൾ മാത്രം പങ്കെടുത്തുകൊണ്ടായിരിക്കും പിറന്നാൾ ആഘോഷിക്കാറുള്ളത്എന്നാൽ ഈ പ്രാവശ്യം കുടുംബത്തോടൊപ്പം ആയിരുന്നു പിറന്നാൾ ആഘോഷം. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ആഘോഷം തന്നെയാണ് ഇതെന്നും  വിഘ്‌നേഷ് പറയുന്നു.

ഇതിനുള്ള ഒരു സൂചന പോലെയാണ് വിഘ്‌നേശ് ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതും. കുട്ടികളുടെ മുഖം വരുന്ന ഭാഗം രണ്ടു ഇമോജികൾ കൊണ്ട് മൂടിയിരിക്കുന്ന ചിത്രം ആണ് താരം പങ്കുവെച്ചത്. പിന്നീട് ഇരുവരും കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കു വെച്ച് എന്നാൽ ഫോട്ടോക്ക് ഒപ്പമുള്ള ചിത്രത്തിന്റെ അടികുറിപ്പിൽ താരം ഭാവിയിൽ മാതാപിതാക്കൾ ആകാൻ പോകുന്നു എന്നുള്ള രീത്യിൽ ആണ് നൽകിയിരിക്കുന്നത്. കുട്ടികളോടൊപ്പമുള്ള കുറച്ചു നേരം, ഭാവിയിലേക്കുള്ള കുറച്ചു പരിശീലനം എന്നാണ് താരം കുറിച്ചത്.