സിനിമ വാർത്തകൾ
ദൃശ്യത്തിലെ നായികയാകാൻ ഒരുങ്ങി നവ്യ, ചിത്രങ്ങൾ പങ്കുവെച്ച് താരം

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായിക ആയിരുന്നു നവ്യ, എന്നാൽ വിവാഹത്തോടെ താരം സിനിമ ഉപേക്ഷിക്കുക ആയിരുന്നു, മലയാളത്തിൻ്റെ മുൻനിര നായകന്മാരുടെയൊക്കെ തോളോടുതോൾ ചേർന്ന് അഭിനയിച്ച് പിടിച്ചു നിന്ന നവ്യ പിന്നീട് തെന്നിന്ത്യയുടെ പ്രിയനടിയായി മാറി. തമിഴും കന്നഡയും തെലുങ്കുമടക്കം നാവിൽ വഴങ്ങുന്ന നല്ല അസ്സൽ തെന്നിന്ത്യൻ താരമായി മാറിയപ്പോഴും നവ്യ തൻ്റെ മാതൃഭാഷയെയും നെഞ്ചോടു ചേർത്തിരുന്നു. കലോത്സവ വേദികളിലൂടെ മലയാള സിനിമയിലേക്കെത്തിയ നവ്യ നായർ പിന്നീട് തിരക്കുള്ള നടിയായി മാറി. അതിനിടെ ചങ്ങനാശ്ശേരി സ്വദേശി സന്തോഷുമായി വിവാഹം. ചങ്ങനാശ്ശേരി സ്വദേശിയാണെങ്കിലും മുംബൈയിലാണ് സന്തോഷ്.
അതിനാൽ നവ്യയും കുറെ കാലം മുംബൈയിലായിരുന്നു. പിന്നീട് വിവാഹ ശേഷം സിനിമകളിൽ മടങ്ങിയെത്തിയത് സൂപ്പർ ഹിറ്റായി മാറിയ ദൃശ്യത്തിൻ്റെ കന്നഡ പതിപ്പിലൂടെയായിരുന്നു, ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായികയാകുന്ന മലയാള ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികെ പ്രകാശാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നവ്യ, താരത്തിന്റെ പുതിയ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യിൽ അഭിനയിക്കുന്ന വിവരമാണ് നവ്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നവ്യ തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്.
സിനിമ വാർത്തകൾ
‘ക്രിസ്റ്റിയുടെ’ ആദ്യ ടീസർ എത്തി

നവാഗതനായ സംവിധായകൻ ആൽവിൻ ഹെന്ററി സംവിധനം ചെയ്യുന്ന ‘ക്രിസ്ടി ‘ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ആണ് ഇത്. ചിത്രത്തിൽ മാത്യുവും, മാളവിക മോഹനും ആണ് നായിക നായകന്മാരായി എത്തുന്നത്.സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു പ്രണയ കഥയാണ് ടീസറിൽ പറയുന്നത്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും അഭിനയിക്കുന്നു.
ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ്. വിനായക് ശശികുമാർ. അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്.ചിത്രം ഫെബ്രുവരി 17 നെ റിലീസ് ആകുകയാണ്.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സീരിയൽ വാർത്തകൾ5 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ3 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സിനിമ വാർത്തകൾ7 days ago
ടോവിനോ തോമസിന്റെ ‘നടികർ തിലകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
- സിനിമ വാർത്തകൾ7 days ago
ധ്യാനിനൊപ്പം ഇനിയും അപർണ്ണ ദാസും, ‘ജോയ് ഫുൾ എന്ജോയ്’യിൽ