പത്തു വർഷങ്ങൾക്കു ശേഷമാണ് നടി നവ്യാനായർ ‘ഒരുത്തി’എന്ന സിനിമയിൽ അഭിനയത്തിലൂടെ വീണ്ടുതിരിച്ചു വരവ് നടത്തുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത് സിനിമയിൽ അതിഗംബീര പ്രകടനം ആണ് താരം കാഴ്ച്ച വെച്ചതു. രാധാമണി എന്ന് പേരുള്ള ഫെറി കണ്ടക്ടർ ആയി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് സമ്മാനിച്ച നവ്യ നായർക്ക് പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ ലഭിക്കുകയാണ്.ഇപ്പോൾ ഒരുത്തി യെന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖ്ത്തിൽ മമ്മൂട്ടി നായകനായ ‘ഭീഷ്മ പർവ്വം’ ത്തെ കുറിച്ച് താരം മനസു തുറന്നതു.

ചിത്രം കണ്ടതിനു ശേഷം നടൻ മമ്മൂട്ടിയെ താരം വിളിച്ചിരുന്നു. ‘മമ്മൂക്ക നിങ്ങൾ പൊളിയാണെന്നും’ പറഞ്ഞു നവ്യ. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആണ് നവ്യ ഇത് തുറന്നു പറയുന്നത്.അത് കഴിഞ്ഞു താരം മമ്മൂട്ടിയെ വിളിച്ചു വിശേഷങ്ങൾ തിരക്കുകയും ചെയ്യ്തു. ഒരുത്തീ എന്ന ചിത്രത്തിന്റെ റിലീസിനെ കുറിച്ചും അദ്ദേഹം ചോദിച്ചു എന്നും നവ്യ പറയുന്നു. ഈ അടുത്തകാലത്ത് തിയേറ്ററില്‍ കൈ അടിച്ച് ആഘോഷമാക്കി താൻ കണ്ട സിനിമയാണ് ഭീഷ്മ പർവ്വം എന്ന് പറഞ്ഞ താരം.

അവിടെ ക്യാമറ ഉണ്ടെങ്കിൽ അറിയാം ആയിരുന്നു ഞാൻ ഭയങ്കര കോമഡി ആയിരിക്കും അടുത്തിരുന്ന മകന്റെ പുറം അടിച്ചു പൊളിച്ചുവെന്നും മമ്മൂക്കയുടെ വാച്ചും, കാലിന്റെയും, കൈയുടയും ഷോട്ടുകൾ കാണിക്കുമ്പോൾ താനും മറ്റുള്ളവരുടെ കൂട്ടു വിസിൽ അടിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്യ്തു നവ്യാനായർ പറയുന്നു,