മലയാള സിനിമയിലെ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ ഒരു നടി തന്നെയാണ് നവ്യ നായർ, ഇപ്പോൾ താരം വിവാഹശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ചു പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഞാൻ ഒരു ഭാര്യ ആയതിനു ശേഷം വളരെ അങ്കലാപ്പ് ആയിരുന്നു എനിക്ക്. അതിനു ശേഷം അടുക്കള എന്ന ചാർജ് ഏറ്റെടുത്തു,

അതൊരു തീരുമാനം ആകുന്നതിനു മുൻപേ തന്നെ ഒരു കുട്ടിയുമായി,ഭൂകമ്പം പോലും വന്നാൽ അനങ്ങാത്ത ഞാൻ വാവ ഒന്ന് കരഞ്ഞാൽ പെട്ടന്ന് ഉണരും, അത് ഇപ്പോളും അങ്ങനെ തന്നെ. വിവാഹം കഴിഞ്ഞാൽ നവ്യ അഭിനയം തുടരു൦ എന്നായിരുന്നു അന്ന് ഭർത്താവ് പറഞ്ഞത് എന്ന് അവതാരക പറഞ്ഞപ്പോൾ നവ്യ പറയുന്നത് ആണുങ്ങൾ വിവാഹത്തിന് മുൻപ് അങ്ങനെ പലതും പറയും എന്നാണ് അതൊന്നും വിശ്വസിക്കരുത്.
ഇങ്ങനെ ഞാൻ പറയുന്നത് ഇപ്പോൾ വിവാഹം കഴിക്കാത്ത പെൺകുട്ടികൾക്ക് വേണ്ടീയാണ് നവ്യ പറയുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തുകയാണ്. ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രമാണ് ജാനകി ജാനേ , ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.
