ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായിക ആയിരുന്നു നവ്യ, എന്നാൽ വിവാഹത്തോടെ താരം സിനിമ ഉപേക്ഷിക്കുക ആയിരുന്നു, മലയാളത്തിൻ്റെ മുൻനിര നായകന്മാരുടെയൊക്കെ തോളോടുതോൾ ചേർന്ന് അഭിനയിച്ച് പിടിച്ചു നിന്ന നവ്യ പിന്നീട് തെന്നിന്ത്യയുടെ പ്രിയനടിയായി മാറി. തമിഴും കന്നഡയും തെലുങ്കുമടക്കം നാവിൽ വഴങ്ങുന്ന നല്ല അസ്സൽ തെന്നിന്ത്യൻ താരമായി മാറിയപ്പോഴും നവ്യ തൻ്റെ മാതൃഭാഷയെയും നെഞ്ചോടു ചേർത്തിരുന്നു. കലോത്സവ വേദികളിലൂടെ മലയാള സിനിമയിലേക്കെത്തിയ നവ്യ നായർ പിന്നീട് തിരക്കുള്ള നടിയായി മാറി. അതിനിടെ ചങ്ങനാശ്ശേരി സ്വദേശി സന്തോഷുമായി വിവാഹം. ചങ്ങനാശ്ശേരി സ്വദേശിയാണെങ്കിലും മുംബൈയിലാണ് സന്തോഷ്.
ഇപ്പോഴിത നടക്കാതെ പോയ ഒരു യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നവ്യ. സ്റ്റാര്‍മാജിക് ഷോയില്‍ വെച്ചാണ് രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഗോവ യാത്രയെ കുറിച്ചായിരുന്നു നടി പറഞ്ഞത്. നവ്യയുടെ വാക്കുകള്‍ ഇങ്ങനെ” വിവാഹത്തിന് മുന്‍പുള്ള ന്യൂയര്‍ ഗോവയില്‍ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടന്‍ ചോദിച്ചു. വീട്ടില്‍ നിന്നും അനുമതി കിട്ടുമോ എന്നായിരുന്നു എന്റെ ആശങ്ക.
ചേട്ടന്‍ നിര്‍ബന്ധിച്ചതോടെ അച്ഛനോട് അതേക്കുറിച്ച് ചോദിച്ചിരുന്നു. ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാല്‍ മതിയെന്നായി അച്ഛന്‍. അന്ന് നടക്കാതെ പോയ ആ ഗോവന്‍ യാത്ര ഇത്ര കാലമായിട്ടും നടന്നില്ല. ഇപ്പോള്‍ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്ബോള്‍ത്തന്നെ ചേട്ടന്‍ ഓടിക്കും, നവ്യ പറയുന്നു.
