Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മക്കൾ ഒരുക്കുന്ന സർപ്രൈസ് അമ്മമാർക്ക് എപ്പോഴും സ്പെഷലാണ്, സന്തോഷം പങ്കുവെച്ച് നവ്യ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നവ്യ നായർ. ഒരു കാലത്ത് നവ്യ മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്നു. മലയാളത്തിൻ്റെ മുൻനിര നായകന്മാരുടെയൊക്കെ തോളോടുതോൾ ചേർന്ന് അഭിനയിച്ച് പിടിച്ചു നിന്ന നവ്യ പിന്നീട് തെന്നിന്ത്യയുടെ പ്രിയനടിയായി മാറി. തമിഴും കന്നഡയും തെലുങ്കുമടക്കം നാവിൽ വഴങ്ങുന്ന നല്ല അസ്സൽ തെന്നിന്ത്യൻ താരമായി മാറിയപ്പോഴും നവ്യ തൻ്റെ മാതൃഭാഷയെയും നെഞ്ചോടു ചേർത്തിരുന്നു. കലോത്സവ വേദികളിലൂടെ മലയാള സിനിമയിലേക്കെത്തിയ നവ്യ നായർ പിന്നീട് തിരക്കുള്ള നടിയായി മാറി. അതിനിടെ ചങ്ങനാശ്ശേരി സ്വദേശി സന്തോഷുമായി വിവാഹം. ചങ്ങനാശ്ശേരി സ്വദേശിയാണെങ്കിലും മുംബൈയിലാണ് സന്തോഷ്.

അതിനാൽ നവ്യയും കുറെ കാലം മുംബൈയിലായിരുന്നു. പിന്നീട് വിവാഹ ശേഷം സിനിമകളിൽ മടങ്ങിയെത്തിയത് സൂപ്പർ ഹിറ്റായി മാറിയ ദൃശ്യത്തിൻ്റെ കന്നഡ പതിപ്പിലൂടെയായിരുന്നു,  ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായികയാകുന്ന മലയാള ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികെ പ്രകാശാണ്.  ഇപ്പോൾ മതേഴ്സ് ഡേ ആയിട്ട് താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, നവ്യയുടെ മകൻ നവ്യക്ക് നൽകിയ സർപ്രൈസ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
അമ്മേ, ഓടി വാ എന്ന് കതകിൽ മുട്ടി വിളിക്കുന്ന മകന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ നവ്യ കണ്ടത് മകൻ തനിക്കായി ഒരുക്കിയ സർപ്രൈസ് വിരുന്ന്. “എന്റെ ജാൻ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു, നിന്നെ എന്റെ ജീവിതത്തിൽ ലഭിച്ചത് അനുഗ്രഹമാണ്,” എന്നാണ് നവ്യ കുറിക്കുന്നത്.മദേഴ്സ് ഡേ പോലെ​ ആൺകുട്ടികൾക്കായി ഒരു ദിവസമില്ലാത്തതിന് ദൈവത്തിന് നന്ദിയെന്നും നവ്യ കുറിക്കുന്നു. ഇത്തരം സർപ്രൈസുകൾ അവൻ തിരിച്ചും പ്രതീക്ഷിക്കുമല്ലോ, ഇത്തരത്തിലുള്ള ദിവസങ്ങൾ ഓർത്തുവയ്ക്കുന്നതിൽ താൻ വളരെ പിറകിലാണെന്നും നവ്യ പറയുന്നു.

You May Also Like

സിനിമ വാർത്തകൾ

നടി നവ്യാ നായർ ആശുപത്രിയിൽ.താരത്തിന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെയും വ്യെക്തത ഇല്ല.സുഹൃത്തും നടിയുമായ നിത്യദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നടി നവ്യാ...

സിനിമ വാർത്തകൾ

പ്രശസ്‌ത ചലച്ചിത്ര താരം നവ്യാ നായർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജന്മ നാടിനെ കുറിച്ച് പരാമർശിച്ചപ്പോൾ മുതുകുളത്തെ ജനങ്ങൾ അപമാനിച്ചു സംസാരിച്ചത്.നവ്യാനായരുടെ സംസാരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി...

സിനിമ വാർത്തകൾ

ധന്യ വീണ എന്ന നടി സിനിമയിൽ എത്തിയതിനു ശേഷമാണ് നവ്യ നായർ എന്ന പേര് ലഭിച്ചത്. ഇന്ന് ജാതിപ്രശ്നം രൂക്ഷമാകുമ്പോൾ പല താരങ്ങളും തങ്ങളുടെ ജാതിവാൽ ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഇപ്പോൾ അങ്ങനെയുള്ള ഒരു...

സിനിമ വാർത്തകൾ

പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ താനും പ്രതിഫലം കൂടി ചോദിച്ചുവെന്നും അതിനു തനിക്കു വിലക്കുണ്ടായി എന്നും വെളിപ്പെടുത്തിയിരിക്കുകാണ് നടി നവ്യ നായർ, അമ്മയിൽ നിന്നും തനിക്കു അങ്ങനെ വിലക്ക് വന്നിട്ടുണ്ട് നടി...

Advertisement