Connect with us

സിനിമ വാർത്തകൾ

അന്ന് ആ സിനിമയിൽ വേലക്കാരിയുടെ വേഷം ചെയ്യാൻ മടി കാണിച്ചത് ആ ഒരു നടി മാത്രമാണ്, തുറന്നു പറഞ്ഞ് നവ്യ

Published

on

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നവ്യ നായർ. ഒരു കാലത്ത് നവ്യ മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്നു. മലയാളത്തിൻ്റെ മുൻനിര നായകന്മാരുടെയൊക്കെ തോളോടുതോൾ ചേർന്ന് അഭിനയിച്ച് പിടിച്ചു നിന്ന നവ്യ പിന്നീട് തെന്നിന്ത്യയുടെ പ്രിയനടിയായി മാറി. തമിഴും കന്നഡയും തെലുങ്കുമടക്കം നാവിൽ വഴങ്ങുന്ന നല്ല അസ്സൽ തെന്നിന്ത്യൻ താരമായി മാറിയപ്പോഴും നവ്യ തൻ്റെ മാതൃഭാഷയെയും നെഞ്ചോടു ചേർത്തിരുന്നു. കലോത്സവ വേദികളിലൂടെ മലയാള സിനിമയിലേക്കെത്തിയ നവ്യ നായർ പിന്നീട് തിരക്കുള്ള നടിയായി മാറി. അതിനിടെ ചങ്ങനാശ്ശേരി സ്വദേശി സന്തോഷുമായി വിവാഹം.

ചങ്ങനാശ്ശേരി സ്വദേശിയാണെങ്കിലും മുംബൈയിലാണ് സന്തോഷ്.അതിനാൽ നവ്യയും കുറെ കാലം മുംബൈയിലായിരുന്നു. പിന്നീട് വിവാഹ ശേഷം സിനിമകളിൽ മടങ്ങിയെത്തിയത് സൂപ്പർ ഹിറ്റായി മാറിയ ദൃശ്യത്തിൻ്റെ കന്നഡ പതിപ്പിലൂടെയായിരുന്നു,  ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായികയാകുന്ന മലയാള ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികെ പ്രകാശാണ്. നവ്യയെ പ്രേക്ഷരുടെ പ്രിയങ്കരി ആയി മാറ്റിയ ചിത്രം ആയിരുന്നു നന്ദനം, നന്ദനത്തിലെ ബാലാമണിയെ ഇന്നും മലയാളികൾക്ക് മറക്കുവാൻ സാധിക്കില്ല,

ഇപ്പോഴിതാ നന്ദനം സിനിമയുമായി ബന്ധപ്പെട്ട് ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. ചിത്രത്തില്‍ ഒരു നടിക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നു എന്നാണ് നവ്യ പറയുന്നത്. നന്ദനത്തില്‍ ‘വേഷാമണി അമ്മാള്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഞാന്‍ സ്നേഹത്തോടെ ‘സുബ്ബു’ എന്ന് വിളിക്കുന്ന ഞങ്ങളുടെ സ്വന്തം സുബ്ബലക്ഷ്മി കുട്ടിക്ക് നന്ദനത്തില്‍ ചെയ്യേണ്ട കഥാപാത്രത്തിന്റെ കോസ്റ്റ്യൂം സ്വീകരിക്കാന്‍ വല്ലാത്ത മടിയായിരുന്നു. കാരണം നല്ല ഒരുക്കത്തോടെ മുല്ലപ്പൂവൊക്കെ ചൂടി കളര്‍ഫുളായി ഇരിക്കുന്ന ഞങ്ങളുടെ സുബ്ബുവിനാണ് ഒരു മുണ്ടും ബ്ലൗസും കൊടുത്തിട്ട് കഥാപാത്രമാകാന്‍ പറയുന്നത്. സുബ്ബുവിനു അത് വലിയ ബുദ്ധിമുട്ടായിരുന്നു എന്നാണ് നവ്യ പറയുന്നത്

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending