ദേശീയ പുരസ്‌കാര തിളക്കത്തിൽ തിളങ്ങി താര ദമ്പതികളായ സൂര്യയും, ജ്യോതികയും. ‘സൂരറൈ പ്രോട്ര്’ എന്ന ചിത്രത്തിലെ മികച്ച നടനുള്ള അഭിനയത്തിനാണ് സൂര്യ ക്കു അവാർഡ് ലഭിച്ചത്. കൂടാതെ മികച്ച സിനിമയായും സുധ കൊങ്കര സംവിധാനം ചെയ്യ്ത ഈ ചിത്രത്തിന് തന്നെയാണ് കിട്ടിയത്. അതുപോലെ ഈ ചിത്രം നിർമിച്ചത് നടൻ സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക ആയിരുന്നു അതുകൊണ്ടു തന്നെ മികച്ച നിര്മാതാവിനുള്ള അവാർഡും ജ്യോതിക സ്വീകരിച്ചിരുന്നു.
സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്. ഈ മുഹൂർത്ത നിമിഷം ഇരുവരും തങ്ങളുടെ ഫോണിൽ പകർത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ എല്ലാം വൈറൽ ആകുകയും ചെയ്യ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുര്‍വില്‍ നിന്നുമായിരുന്നു ഈ അവാർഡുകൾ സ്വീകരിച്ചിരുന്നത്. ഈ പുരസ്‌കാരം സ്വീകരിച്ചു തിരിച്ചെത്തിയ ശേഷം മക്കളായ ദിയയുടയും, ദേവിന്റെയും കഴുത്തിൽ ഈ പുരസ്‌കാരങ്ങൾ അണിയിക്കുന്ന ദൃശ്യങ്ങളും ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഈ ചിത്രങ്ങളെല്ലാം തന്നെ വളരെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു.
സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ഇത് തങ്ങളുടെ അഭിമാനം തോന്നുന്ന നിമിഷവും ഒപ്പം അനുഗ്രഹവും ആണെന്നും സോഷ്യൽ മീഡിയിൽ കുറിച്ചിരുന്നു. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നിവയാണ്’സൂരറൈ പ്രോട്ര്’ എന്ന ചിത്രത്തിന് ലഭിച്ചത്. 68 മത്ത് ഈ ദേശ്യപുരസ്കാര ചടങ്ങിൽ ചിത്രത്തിന് അഞ്ചു പുരസ്‌കാരങ്ങൾ ആണ് ലഭ്യമാക്കിയിരിക്കുന്നത്.
