നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു മലയാളികളുടെ മനസിൽ ഇടം നേടിയ നടൻ ആണ് നരേൻ. ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിൽ താരം മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ഇപ്പോൾ അച്ചുവിന്റെ അമ്മ യിലെ അഭിനയത്തെ കുറിച്ച് താരം തുറന്നു പറയുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ താരത്തെ കൂടാതെ ഉർവശി, മീരാജാസ്മിൻ എനിവരും അഭിനയിക്കുന്നുണ്ട്, എന്നാൽ തന്റെ ആദ്യ അഭിനയം ആയതുകൊണ്ട് തന്നെ വലിയ ടെൻഷനും ഉണ്ടയിരുന്നു.

എനിക്ക് അന്ന് സിനിമഅഭിനയം അത്ര വലിയ പരിചയം ഇല്ലായിരുന്നു, ഇതിൽ നടിമാർ ഉർവശി ചേച്ചിയും, മീരയും, ഉടൻ സത്യൻ അന്തിക്കാട് എന്നോട് ചോദിച്ചു അവരാണല്ലോ മറ്റു അഭിനേതാക്കൾ എന്ത് ചെയ്‌യും. അദ്ദേഹം ഉടൻ എനോട് പറഞ്ഞു സാരമില്ല ഞാൻ ഇയാളുടെ കൂടെ ഉണ്ട്. ടെൻഷൻ അടിച്ചു ഹാർട്ട് ബീറ്റ് കൂടി താൻ താഴേക്ക് വീഴുമെന്ന അവസ്ഥയിൽ ആയപോളെക്കും ആക്ഷൻ എന്ന് പറയുകയും ചെയ്യ്തു. എന്തായാലും നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞു.

സത്യൻ സാറിന്റെ പിന്തുണ ഉള്ളതുകൊണ്ട് തനിക്ക് ആ ചിത്രം ചെയ്യാൻ കഴിഞ്ഞു. എല്ലാവരേക്കാളും മുമ്പ് എനിക്ക് ​ഗുരുനാഥനായി വന്നത് രാജീവ് മേനോനാണ്,അഭിമുഖത്തിനിടെ എനിക്ക് അഭിനയിക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പത്ത് സെക്കന്റ് നിർത്തി’ ‘ ഞാൻ നിന്നെ ക്യാമറാമാൻ ആക്കാം, പിന്നീട് നീ തീരുമാനിച്ചോ എന്ന് അദ്ദേഹം പറഞ്ഞു. അതെനിക്ക് ഭയങ്കര സമാധാനം ആയി,അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ കൂടെ ക്യാമറ മാൻ ആകനും പഠിച്ചു  നരേൻ പറയുന്നു.