മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നരസിംഹമന്നാഡിയറായി വേഷമിട്ട ചിത്രമാണ് ധ്രുവം. ആണത്തത്തിന്റെ ദേവഭാവമായി ഇപ്പോഴും നരസിംഹമന്നാഡിയാറെ കടത്തിവെട്ടാന്‍ മലയാള സിനിമയില്‍ മറ്റൊരു കഥാപാത്രമില്ലെന്ന് തന്നെ പറയാം. 1993 ല്‍ ഇറങ്ങിയ ഈ ചിത്രം ഇപ്പോഴും ടെലിവിഷനില്‍ വന്നാല്‍ കാണാനുള്ള ആളുകളുടെ തിരക്കാണ്.
സാമ്പത്തികമായി വലിയ വിജയമായിരുന്നു ഈ ചിത്രം നേടിയത്. സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ അഭിനയിച്ച ഒരു വലിയ പ്രൊജക്റ്റ് കൂടിയായിരുന്നു ഇത്.
എസ് എന്‍ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് എ കെ സാജന്‍ ആണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഈ സിനിമ ഉണ്ടായത് കഥ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.
സാജന്റെ വാക്കുകള്‍- ധ്രുവം എന്ന സിനിമ മനസ്സില്‍ ഉണ്ടായിരുന്നപ്പോള്‍ അതിലെ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിന് അധികം പ്രാധാന്യം ഇല്ലായിരുന്നു ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രം ശരിക്കും ആരാച്ചാര്‍ ആയിരുന്നു.
ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും, മോഹന്‍ലാലിനോട് പറഞ്ഞിരുന്നു , അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്കു ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നു എന്ന് പറഞ്ഞവര്‍ പിന്‍വാങ്ങുകയായിരുന്നു ,പിന്നീട് ഈ കഥ എസ് എന്‍ സ്വാമിയോട് പറയുകയും അതില്‍ ആരാച്ചാര്‍ എന്ന കഥാപാത്രത്തെ ഒരിക്കലും മമ്മൂട്ടിക്ക് കൊടുക്കാന്‍ കഴിയില്ല എന്നും മമ്മൂട്ടിക്ക് ഒരു ഹീറോ പരിവേഷം നല്‍കണമെന്നും സ്വാമി പറഞ്ഞു, അങ്ങനെയാണ് ധ്രുവത്തിലെ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിനു ജീവന്‍ വന്നത്..
