Connect with us

സിനിമ വാർത്തകൾ

കാത്തിരിപ്പിന് അവസാനം കുറിച്ച് ജെയിംസ് നാളെ തിയറ്ററിലേക്ക്….

Published

on

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “നന്‍പകല്‍ നേരത്ത് മയക്കം”.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.എന്നാൽ 2022 ലെ  കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയടികളാണ് ലഭിച്ചത്.സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനം കുറിച്ച് ചിത്രം നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്.

ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്.അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ ആണ്  മറ്റു പ്രധാന കഥാപാത്രങ്ങൾ.

Advertisement

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending