അയ്യപ്പനും, കോശിയും എന്ന ചിത്രത്തിലെ കലാകാത്ത എന്ന ഒരു ഒറ്റ ഗാനം കൊണ്ട്  ദേശീയഅവാർഡ് കരസ്ഥമാക്കിയ ഗായിക ആണ് നഞ്ചിയമ്മ. അട്ടപ്പാടി യിൽ ഗോത്ര സമൂഹത്തിൽ പെട്ട നഞ്ചിയമ്മ ഇന്ന് ഇന്ത്യ അറിയപ്പെടുന്ന ഒരു ഗായിക ആയി മാറിയിരിക്കുകയാണ്. ഇപ്പോൾ ദേശ്യവാർഡ് നേടിയ ഈ ഗായിക തനിക്കു ലഭിച്ച ഈ നേട്ടത്തെ സന്തോഷത്തോടു  ഓര്മിക്കുകയാണ്. തന്റെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ഈ അവാർഡിന് ശേഷം നഞ്ചിയമ്മ പറയുന്നു .

മാട്  മേച്ചു നടന്നിരുന്ന ഞാൻ ഇപ്പോൾ ദേശ്യമക്കളുടെ മനസിൽ ഇടം നേടിയിട്ടുണ്ട് അതുപോലെ എന്റെ മനസിലും അവർ ഉണ്ട്. അട്ടപ്പാടിയിൽ താമസിച്ചിരുന്ന എനിക്ക് ഇപ്പോൾ നിരവധി സ്ഥലങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്.  ഇനിയും ഇങ്ങനെ പാട്ടുപാടി സന്തോഷത്തോടു ജീവിച്ചു പോകണം. തനറെ 13  വയസ്സു മുതൽ നാടൻപാട്ടുകൾ പാടി തുടങ്ങിയതാണ് താൻ ഇനിയും 3 പാട്ടുകൾ പുറത്തിറങ്ങാൻ   ഉണ്ട് നഞ്ചിയമ്മ പറഞ്ഞു.

താൻ പുതിയ സിനിമകൾ  കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനു താൻ ഇതുവരെയും കൊട്ടകയിൽ പോയ് സിനിമകൾ കാണുന്ന പതിവുകൾ ഇല്ലായിരുന്നു എന്നും പറയുന്നു, അതുപോലെ അയപ്പനും, കോശിയും എന്ന ചിത്രം കാണാൻ  അടുത്തുള്ള കൊട്ടകയിൽ പോയിട്ട് ടിക്കറ്റ് മൂന്നു പ്രവശ്യം കിട്ടിയിരുന്നില്ല, പിന്നീടാണ് ആ ചിത്രം കാണാൻ സാധിച്ചത്. തനിക്കു എല്ലാ ഗായിക, ഗായകന്മാര് യും ഇഷ്ട്ടം ആണെന്ന പറയുന്നു, എംജി  ആറിൻെറയും, ജയലളിതയുടയും സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും പറയുന്നു.ഒരിക്കലും മായാത്ത ഈ പുഞ്ചരിയുടെ രഹസ്യവും വെളിപ്പെടുത്തി നഞ്ചിയമ്മ. എനിക്ക് ആരോടും ദേഷ്യം തോന്നാറില്ല അതുകൊണ്ടു തന്നെ എപ്പോളും എനിക്ക് ചിരിക്കാൻ കഴിയും നഞ്ചിയമ്മ  ചെറുപുഞ്ചിരിയോട് പറഞ്ഞു.