ധനുഷ് പുതിയ ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് ‘നാനേ വരുവേൻ’. ധനുഷിന്റെ സഹോദരനായ ശെൽരാഘവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഏതാണ്ട് ഒരു ദശാബ്ദത്തിനുശേഷം ശെൽരാഘവനും സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയും ഒന്നിച്ച ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ചിത്രത്തിൽ നായകനും വില്ലനുമായാണ് ധനുഷെത്തുന്നത് എന്നാണ് പറയപ്പടുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ധനുഷെത്തുന്നത്.ചിത്രമൊരു ആക്ഷൻ, ഇമോഷണൽ ഡ്രാമയാണെന്നാണ് ടീസറിൽ നിന്ന് വ്യക്തമാവുന്നത്.സംവിധായകൻ ശെൽരാഘവനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇന്ദുജയാണ് നായിക. ശെൽരാഘവനും ധനുഷും ഒന്നിച്ചപ്പോൾ എല്ലാം മികച്ചദൃശ്യാനുഭവമാണ് ഉണ്ടായിരുന്നത്. അതേ പ്രതീക്ഷയെടെ തന്നെയാണാ ആരാധകർ നനേ വരുവേനിന് വേണ്ടിയും കാത്തിരിക്കുന്നത്.