കാൻസർ പോരാളി നന്ദു മഹാദേവയുടെ മരണവാർത്തയറിഞ്ഞ വേദനയിലാണ് നടി മഞ്ജു വാര്യറും.  കാൻസറുമായുള്ള  പോരാട്ടത്തെ ചിരിച്ചുകൊണ്ട്  നേരിടുകയും പലതവണ അതിജീവിക്കുകയും ചെയ്ത  ഇരുപത്തിയേഴുകാരൻ നന്ദു മഹാദേവ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്.  കോഴിക്കോട് എംവിആര്‍ ആശുപത്രിയിൽ ചികിൽസയിലിരിക്കവെ പുലർച്ചെ 3.30നായിരുന്നു അന്ത്യം. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.Nandhu-Mahadeva

“നിത്യശാന്തി നേരുന്നു, നന്ദൂ. കേരള കാൻ ക്യാമ്പെയിനിന്റെ ഭാഗമായി നിനക്കൊപ്പം സമയം ചെലവഴിക്കാനായത് ഒരു ബഹുമതിയായി കരുതുന്നു.ഞാനടക്കം നിരവധിപേർക്ക് പ്രചോദനമായതിന് നന്ദി,” കേരള കാൻ ക്യാംപെയിനിന്റെ ഗുഡ്‌വിൽ അംബാസിഡർ കൂടിയായ മഞ്ജു വാര്യർ കുറിക്കുന്നു.Nandhu-Mahadeva-passed-Away

മുഖ്യ മന്ത്രി പിണറായി വിജയനും അനുശോചനമറിയിച്ചു. ‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. സമൂഹമാധ്യമങ്ങളിലെ അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ പ്രശസ്തനായിരുന്നു നന്ദു.