തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർസ്റ്റാർ ആണ് നന്ദമൂരി ബാല കൃഷ്ണ. താരത്തെ ബാലയ്യ എന്ന പേരിൽ ആണ് അ റിയപെടുന്നത്, ഇപ്പോൾ താരത്തിന്റെ കൗതകം ഉണര്ത്തുന്ന ഒരു വാർത്തയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, താനൊരു സിനിമ ഏറ്റെടുക്കുമ്പോൾ  രണ്ടു കാര്യങ്ങൾ സെറ്റ് ആയാൽ മാത്രമേ പിന്നീട് പ്രതിഫലം പോലും നിശ്‌ചയിക്കൂ എന്ന് പറയുന്നു, താരത്തിന്റെ ഈ ആവശ്യങ്ങൾ കേട്ട് ആരാധകർ പോലും അതിശയം ഉണർത്തിയിരിക്കുകയാണ്.


തലയില്‍ വെക്കുന്ന വിഗ്ഗ് ആണ്. ആ സിനിമയിലെ തന്റെ ലുക്ക് മനോഹരമാക്കുക എന്നതാണ് നടന്റെ അടുത്ത ലക്ഷ്യം. അതിനായി വലിയ വിലയുള്ള വിഗ്ഗുകള്‍ തന്നെ നടന്‍ ഉപയോഗിക്കും. കഥാപാത്രത്തിന് അനുയോജ്യമായ ഒരു വിഗ് ശരിയാക്കാന്‍ അദ്ദേഹം മുംബൈയിലുള്ള വിഗ് ആര്‍ട്ടിസ്റ്റുകളെ ഹൈദരാബാദിലേക്ക് ഇറക്കുന്നതും പതിവാണെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.


കഥയും വിഗ്ഗും റെഡിയായി എന്നറിഞ്ഞാല്‍ അടുത്തത് നായിക ആരാണെന്നുള്ളതാണ്. പ്രമുഖരോ അല്ലാത്തവരോ ആരാണെങ്കിലും നായികയുടെ കാര്യത്തിലും അതീവ ശ്രദ്ധ കൊടുക്കുന്ന ആളാണ് ബാലകൃഷ്ണ. അങ്ങനെ പ്രധാനപ്പെട്ട ഈ മൂന്ന് കാര്യങ്ങളും കഴിഞ്ഞതിന് ശേഷമേ പ്രതിഫലത്തെ കുറിച്ചും മറ്റ് കാര്യത്തിലേക്കും അദ്ദേഹം കടക്കുകയുള്ളൂ,  വിചിത്രം എന്ന് ആരാധകരും പറയുന്നു. അഖണ്ഡ എന്ന ചിത്രമാണ് ബാലയ്യയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം