ചുരുളിക്ക് ശേഷം പ്രേക്ഷകർ ആകാംശയോടെ കാത്തിരിപ്പിലാണ് അടുത്ത ലിജേജോസ് പല്ലിശ്ശേരി ചിത്രത്തിനായി. ഇത് മമ്മൂട്ടി ചിത്രമാണ് എന്നുള്ളതുകൂടിയാണ് മറ്റൊരു പ്രത്യേകത. നൻപകൽ നേരത്ത് മയക്കം എന്ന ഈ ചിത്രം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ്. ഇപ്പോൾ ഇതാ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടി ചിത്രങ്ങൾ ഏറെ വെെറലായി കഴിഞ്ഞു.
അടിമുടി വ്യത്യസ്ത ഗെറ്റപ്പിലാണ് ഈ ചിത്രങ്ങളിൽ മമ്മൂട്ടിയെ കാണുന്നത്. മീശ പറ്റെവെട്ടി, ചുരുണ്ട മുടിയുമായി നിൽക്കുന്ന മമ്മൂട്ടിയെയാണ് ഒരു ചിത്രത്തിൽ കാണുന്നത്. മറ്റൊരു ചിത്രത്തിൽ കൈലിയുമെടുത്ത് നിൽക്കുന്ന മമ്മൂട്ടിയെ കാണാം
എസ്.ഹരീഷ് ആണ് സിനിമയുടെ തിരക്കഥ. പഴനിയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം മമ്മൂട്ടിയുടെ സ്വന്തം കമ്പനിയാണ് നിർമ്മിക്കുന്നത്. പഴനിയിലും വേളാങ്കണ്ണിയിലുമായി 40 ദിവസത്തെ ഷൂട്ടിങ് ആണ് സിനിമയ്ക്ക് തീരുമാനിച്ചിരിക്കുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.