ഒരിക്കലും തല കുനിക്കില്ല ചലച്ചിത്ര അക്കാദമി ‘നൻ പകൽ നേരത്തു മയക്കം’ എന്ന ചിത്രത്തിന്റെ പേരിലെ വിവാദവുമായി സംവിധായകൻ  രഞ്ജിത്ത് പറയുന്നു. മേളയിൽ പ്രദർശിപ്പിച്ച മറ്റേതൊരു സിനിമയുടെ പേരിലും പ്രശ്നമുണ്ടായിട്ടില്ല. ഈ ഒരു സിനിമയുടെ മാത്രം റിസർവേഷൻ സംബന്ധിച്ച്  മേളയുടെ ശോഭ മാറ്റാൻ ആരും ശ്രമിക്കേണ്ട. ഒരു നൻപകൽ  നേരത്ത് മയക്കത്തിന്റെ പേരിൽ ഞങ്ങൾ തല കുനിക്കാൻ തയാറല്ല രഞ്ജിത് പറഞ്ഞു.

റിസർവേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാങ്കേതികമാണ്. അത് വ്യക്തികളുടെ കൈയിൽ നിൽക്കുന്ന കാര്യമല്ല.രാവിലെ ഷോകൾ ആരംഭിക്കുമ്പോൾ തന്നെ സീറ്റുകൾ മുഴുവൻ റിസർവ് ചെയ്യുകയാണ്, ഇക്കാര്യത്തിൽ മുതിർന്ന പൗരന്മാർക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചിരുന്നു. അവരും ക്യൂവിലുണ്ട്. അവർക്കു സിനിമ കാണാനുള്ള അവസരം നൽകും എന്നും രഞ്ജിത്ത് പറയുന്നു. റിസർവേഷനുമായി ബന്ധപ്പെട്ട് പല തീയേറ്ററുകൾക്കും നേരേ ആക്രമണ ശ്രമങ്ങളുണ്ടായി. ആളു കൂടുന്നിടത്ത് പ്രശ്ന൦ വന്നാൽ [പോലീസ്  അവിടെ എത്തും.


അക്കാദമി പൊലീസിനെ വിളിച്ചുവരുത്തിയിട്ടില്ല. ആരേയും ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടില്ല , മറ്റു അടിസ്ഥനത്തിൽ ആണ് അവർ അവിടെ എത്തിയത്, ചില കാരണങ്ങൾ റിസർവ് ചെയ്തവർക്കു വരാൻ കഴിഞ്ഞില്ലെങ്കിൽ റിസർവേഷൻ ഇല്ലാത്തവരെ പ്രവേശിപ്പിക്കും.കൂടുതൽ പേർ സിനിമ കാണട്ടെ എന്നാണ് അക്കാദമിയുടെ നിലപാട്. രാജ്യാന്തര ചലച്ചിത്രമേളക്കായി ഏജൻസികളുമായി ബന്ധപ്പെട്ടാണ് സിനിമ നമ്മൾ കൊണ്ട് വരുന്നത് രഞ്ജിത്ത് പറയുന്നു.